2013-10-25 16:40:15

‘വലിച്ചെറിയല്‍’ സംസ്ക്കാരത്തിന്‍റെ പരിണിതഫലങ്ങള്‍


25 ഒക്ടോബര്‍ 2013, വത്തിക്കാന്‍
‘വലിച്ചെറിയല്‍’ സംസ്ക്കാരത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മാര്‍പാപ്പയുടെ ട്വീറ്റ്. വെള്ളിയാഴ്ച @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലിലാണ് വലിച്ചെറിയല്‍ സംസ്ക്കാരത്തിനെതിരേ പാപ്പ ട്വീറ്റ് ചെയ്തത്. “‘വലിച്ചെറിയല്‍’ സംസ്ക്കാരത്തിന് അനേകം ദൂഷ്യഫലങ്ങളുണ്ട്. ഭക്ഷണം പാഴാക്കുന്നതു മുതല്‍ വൃദ്ധരെ ഏകാന്തരായി ഉപേക്ഷിക്കുന്നതുവരെ ഈ സംസ്ക്കാരത്തിന്‍റെ അന്തരഫലമാണെ”ന്ന് മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു. ലത്തീന്‍, ഗ്രീക്ക്, അറബി, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു ഭാഷകളില്‍ മാര്‍പാപ്പയുടെ ട്വീറ്റ് ലഭ്യമാണ്.

The “throw-away” culture produces many bitter fruits, from wasting food to isolating many elderly people.

Mos profusionis complures corruptionis fructus gignit, usque adeo iacturam alimentorum necnon aetate provectorum solitudinem.


تُنتج "ثقافة الهدر" العديد من الثمار المُّرة، من إهدار للغذاء إلى إقصاء للعديد من المسنين.








All the contents on this site are copyrighted ©.