2013-10-24 09:08:51

‘എന്‍റെ രക്ഷ അപരന്‍റെ ശിക്ഷ’
അപഹാസ്യമായ നയം


23 ഒക്ടോബര്‍ 2013, ന്യൂയോര്‍ക്ക്
ആഗോളസുരക്ഷയാണ് രാഷ്ട്രങ്ങള്‍ ലക്ഷൃംവയ്ക്കേണ്ടതെന്ന്,
ഐക്യ രാഷ്ട്രസഭയിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ട് പ്രസ്താവിച്ചു. ഒക്ടോബര്‍ 22-ാം തിയതി ചൊവ്വാഴ്ച ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന ‘സമ്പൂര്‍ണ്ണ നിരായുധീകരണം’ Intergral neclear disarmament സംബന്ധിച്ച സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ഇങ്ങനെ പ്രസ്താവിച്ചത്.

‘എനിക്ക് രക്ഷയും അപരനു ശിക്ഷയും’ എന്ന സൂക്തം ആഗോളവത്ക്കൃതലോകത്ത് അപഹാസ്യമാണെന്നും,
ഇനിയും ആയുധശേഖരവും വിപണനവും നടത്തുന്ന ദേശീയ സുരക്ഷയുടെ സങ്കുചിത മനോഭാവം വെടിഞ്ഞ് പൊതുന്മയും ജീവിതക്രമവുമുള്ള ആഗോളസുരക്ഷയാണ് രാഷ്ട്രങ്ങള്‍ ഇനി ലക്ഷൃംവയ്ക്കേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് അഭിപ്രായപ്പെട്ടു.

മനുഷ്യന്‍ തന്നെ മാനവകുലത്തിന് വരുത്തിക്കൂട്ടാന്‍ ഒരുങ്ങുന്ന മഹാവിപത്ത് ഒഴിവാക്കണമെങ്കില്‍ ആണവ നിര്‍വ്യപനമല്ല, സമ്പൂര്‍ണ്ണ ആണവനിരായുധീകരണത്തിനായി പരിശ്രമിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് ചുള്ളക്കാട്ട് രാഷ്ട്രപ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.
വളരെ ക്രിയാത്മകമായ വിധത്തില്‍ ആണവനിരായുധീകരണത്തിനുള്ള സദ്ധത ആഗോളതലത്തില്‍ പൊതുവെ ഉയര്‍ന്നുനില്ക്കുമ്പോള്‍, ലോകസമാധാനത്തിന്‍റെ പൊന്നൊളിയെ തമസ്ക്കരിക്കുന്ന ഏതാനും അംഗരാഷ്ട്രങ്ങള്‍ ഉണ്ടെന്ന സത്യം വേദനാജനകമാണെന്നും ആര്‍ച്ചുബിഷ്പ്പ് ചുള്ളിക്കാട്ട് സമ്മേളനത്തില്‍ വെളിപ്പെടുത്തി.

2010-ല്‍ മദ്ധ്യപൂര്‍വ്വ ദേശത്ത് കൂടേണ്ടതായിരുന്ന ആണവ നിര്‍വ്യാപനക്കരാര്‍ (UN Conference on Nuclear Non Proliferation Treaty – NPT) സമ്മേളനം സാക്ഷാത്ക്കരിക്കാതെ പോയത് യുഎന്നിന്‍റെ വീഴ്ചയായിപ്പോയെന്നും, വന്‍മനുഷ്യക്കുരുതിക്കുള്ള ആയുധശേഖരത്തെക്കുറിച്ച് 1995-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട മദ്ധ്യപൂര്‍വ്വദേശ രാഷ്ട്രങ്ങളുടെ സംഗമവും യാഥാര്‍ത്ഥ്യമാകാതെ പോയത് ഈ അനാസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വത്തിക്കാന്‍റെ വക്താവ് ചൂണ്ടിക്കാട്ടി. യുഎന്‍ മുന്നോട്ടു വയ്ക്കുന്ന സമാധാനപാതയിലെ ചുവടുകള്‍ ഒരിക്കലും പിന്നോട്ടുവയ്ക്കാന്‍ ഇടയാവാതിരിക്കട്ടെയെന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് പ്രഭാഷണത്തില്‍ ആശംസിച്ചു.

ആയുധവും യുദ്ധവുമില്ലാത്ത, സമാധനമുള്ള ലോകത്തിന്‍റെ ഭാവുകത്വപരിസരം സൃഷ്ടിക്കാനാണ് രാഷ്ട്രങ്ങള്‍ ഇനി പരിശ്രമിക്കേണ്ടതെന്നും, ആധുനിക സാങ്കേതികതകൊണ്ട് ഇത്രയേറെ ഐക്യവും പാരസ്പര്യവും സംവേദനവും വളര്‍ന്നിട്ടുള്ള ലോകത്ത്, ആഗോളവത്ക്കരണമെന്നത്, ‘നിസംഗതയുടെ ആഗോളവത്ക്കരണ’മാകരുതെന്നും (globalzation of indifference) ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.