2013-10-23 20:05:23

സിറിയയിലെ സഭാസേവനം
സംഘടിതവും തൃപ്തികരവും


23 ഒക്ടോബര്‍ 2013, റോം
സിറിയില്‍ സഭ ചെയ്യുന്ന സേവനങ്ങള്‍ സംഘടിതവും തൃപ്തികരവുമെന്ന്, ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റൊബെര്‍ട്ട് സറാ പ്രസ്താവിച്ചു. ഒക്ടോബര്‍ 23-ാം തിയതി ബുധനാഴ്ച റോമില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധിയില്‍പ്പെട്ട സിറയയിലും സമീപരാഷ്ട്രങ്ങളിലും സഭ ചെയ്യുന്ന ഉപവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് കര്‍ദ്ദാനാള്‍ സറാ ഇങ്ങനെ പ്രസ്താവിച്ചത്.

മദ്ധ്യപൂര്‍വ്വദേശത്തും വടക്കെ ആഫ്രിക്കയിലുമുള്ള ‘കാര്‍ത്താസ്’ പ്രസ്താനത്തിലൂടെയാണ് 2011-ാമാണ്ടു മുതലുള്ള സഭയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ സിറിയയുടെയും മദ്ധ്യപൂര്‍വ്വദേശത്തെ ഇതര രാഷ്ട്രങ്ങളുടെയും കലുഷിതമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തില്‍ ലഭ്യമാക്കുന്നതെന്ന് കര്‍ദ്ദാനാള്‍ സറാ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സിറിയയിലെ ജനങ്ങള്‍ക്കാണ് ഏറ്റവും അധികം സാഹായം നല്കേണ്ടി വരുന്നതെങ്കിലും, കുടിയേറ്റ മേഖലയായ ലെബനോണ്‍, ജോര്‍ദാന്‍, തുര്‍ക്കി, ഇറാക്ക്, സൈപ്രസ്, ഈജിപ്റ്റ് എന്നിങ്ങനെ കുടിയേറ്റം അമിതമായി നടക്കുന്ന സമീപമദ്ധ്യപൂര്‍വ്വ രാഷ്ട്രങ്ങളിലേയ്ക്കും സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി വ്യാപിപ്പിച്ചിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ സറാ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

55 വിവിധ കത്തോലിക്കാ ഉപവി പ്രവര്‍ത്തന കേന്ദ്രങ്ങള്‍വഴി 2011-ാമാണ്ടു മുതല്‍ സിറിയയിലും, സമീപരാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലുമായി 720 ലക്ഷം അമേരിക്കന്‍ ഡോളര്‍ സഭയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രസ്ഥാനം, ‘കോര്‍ ഊനും’ ചെലവഴിച്ചിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ സറാ സ്ഥിതിവിവര കണക്കുകളിലൂടെ പ്രസ്താവനയില്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.