2013-10-23 19:02:27

അര്‍ബ്ബുദരോഗത്തിന് കേരളത്തില്‍
ഭീതിദമായ വര്‍ദ്ധനവെന്ന് വിദഗ്ദ്ധപഠനം


23 ഒക്ടോബര്‍ 2013, തിരുനവന്തപുരം
അര്‍ബ്ബുദരോഗം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നെന്ന്, സംസ്ഥാന ക്യാന്‍സര്‍ കേന്ദ്രത്തിന്‍റെ വക്താവ്, ഡോക്ടര്‍ സനല്‍കുമാര്‍ പ്രസ്താവിച്ചു. കഴിഞ്ഞ മൂന്നു ദശകങ്ങളായുള്ള നിരീക്ഷണഫലമായിട്ടാണ് പ്രതിവര്‍ഷം 25,000 അര്‍ബ്ബുദ രോഗബാധിതരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയതെന്ന് ഒക്ടോബര്‍ 22-ന് തിരുവനന്തപുരത്തിറക്കിയ പ്രസ്താവനയില്‍ ഡോക്ടര്‍ സനല്‍കുമാര്‍ വെളിപ്പെടുത്തി.

പ്രതിവര്‍ഷം 50 ശതമാനം രോഗവര്‍ദ്ധനവ് സംസ്ഥാനത്ത് കണ്ടെത്തുന്നത് ഭീതിജനകമാണെന്നും, രോഗകാരണങ്ങള്‍ ഇനിയും കൃത്യമായി നിരീക്ഷിക്കാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നും കേരളത്തിന്‍റെ പ്രസിദ്ധ അര്‍ബ്ബുദരോഗ ചികിത്സകന്‍, ഡോക്ടര്‍ വി. പി. ഗംഗാധരനും തിരുവനന്തപുരത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.
തിരുവനന്തപുരത്തെ സംസ്ഥാന ചികിത്സാകേന്ദ്രത്തിനു പുറമേ കേരളത്തിന്‍റെ മദ്ധ്യഭാഗത്ത് കൊച്ചിയിലും ആധുനിക സൗകര്യങ്ങളുള്ള കേന്ദ്രം സജ്ജമാക്കുന്നത് ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുമെന്നും, ഒപ്പം സംസ്ഥാനത്തെ ജനങ്ങളെ ഭീതിമാക്കുന്ന ഈ രോഗവര്‍ദ്ധനവു സംബന്ധമായ ഗവേഷണങ്ങള്‍ക്കുള്ള സൗകര്യവും അത്യന്താപേക്ഷിതമാണെന്ന് ഡോക്ടര്‍ ഗംഗാധരന്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.