2013-10-22 17:35:47

ഹംഗറിയുമായി വത്തിക്കാന്‍റെ ഉടമ്പടി


22 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനം മധ്യയൂറോപ്യന്‍ രാജ്യമായ ഹംഗറിയുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. ഹംഗറിയിലെ പൊതുമേഖലാ രംഗത്തും മതപ്രവര്‍ത്തന മേഖലയിലും കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തെ സംബന്ധിക്കുന്നതാണ് ഈ ഉടമ്പടി. സഭയുടെ സ്വത്ത് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ഉടമ്പടിയിലുണ്ട്.
1997ല്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ച ഒരു ഉടമ്പടിയില്‍ ചില ഭേദഗതികള്‍ വരുത്തുന്ന പുതിയ ഉടമ്പടിയുടെ ഒപ്പുവയ്ക്കല്‍ ചടങ്ങ് ഒക്ടോബര്‍ 21ന് ബുഡപെസ്റ്റില്‍ ഹംഗേറിയന്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ വച്ചാണ് നടന്നത്.








All the contents on this site are copyrighted ©.