2013-10-22 17:35:12

കുരിശ് സ്നേഹത്തിന്‍റെ അടയാളം: മാര്‍പാപ്പ


22 ഒക്ടോബര്‍ 2013, വത്തിക്കാന്‍
തോല്‍വിയുടേയും പരാജയത്തിന്‍റേയും അടയാളമല്ല കുരിശ്. സ്നേഹമാണ് കുരിശില്‍ വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ഒക്ടോബര്‍ 22ന് നടത്തിയ ട്വീറ്റിലാണ് മാര്‍പാപ്പ കുരിശിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് വിശദീകരിച്ചത്. “കുരിശ് തോല്‍വിയോ പരാജയമോ അര്‍ത്ഥമാക്കുന്നില്ല. തിന്‍മയുടേയും പാപത്തിന്‍റേയും മേല്‍ വിജയം നേടുന്ന സ്നേഹമാണ് കുരിശില്‍ വെളിപ്പെടുന്നത്” എന്നാണ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക അക്കൗണ്ടില്‍ മാര്‍പാപ്പയുടെ ട്വീറ്റുകള്‍ 9 ഭാഷകളില്‍ (ലാറ്റിന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി) ലഭ്യമാണ്.
Nullam nobis crucis imago denuntiat ruinam defectionem nullam; amorem contra eum adnutiat quo malum debelletur expugnetur delictum.

The crucifix does not signify defeat or failure. It reveals to us the Love that overcomes evil and sin.
إن المصلوب لا يخبرنا عن هزيمة؛ إنه يحدثنا عن محبة قد هزمت الشر والخطيئة.








All the contents on this site are copyrighted ©.