2013-10-17 19:45:05

പാപ്പായോടുള്ള സ്നേഹാദരങ്ങളുടെ
ദൃശ്യാവിഷ്ക്കാരം


17 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പാപ്പായോടും സഭയോടുമുള്ള സ്നേഹാദരങ്ങളുടെ കണ്ണിചേര്‍ക്കലാണ് വത്തിക്കാന്‍ ടെലിവിഷനെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. വത്തിക്കാന്‍ ടെലിവിഷന്‍ ശൃംഖലയുടെ 30-ാം പിറന്നാളിനൊരുക്കമായി വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്കു ഒക്ടോബര്‍ 16-ാം തിയതി ബുധനാഴ്ച നില്കിയ പ്രസ്താവനയിലാണ് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പായുടെ പ്രബോധനങ്ങളും, ആരാധനക്രമ പരിപാടികളും, പൊതുപരിപാടികളും, അപ്പസ്തോലിക സന്ദര്‍ശനങ്ങളും പകര്‍ത്തിയെടുക്കുന്ന വത്തിക്കാന്‍ ടെലിവിഷന്‍, സഭാതലവനും പത്രോസിന്‍റെ പിന്‍ഗാമിയുമായ പാപ്പായോടുള്ള സ്നേഹവും വാത്സല്യവുമാണ് ഓരോ ദൃശ്യബിംബത്തിലൂടെയും പ്രസരിപ്പിക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിവരിച്ചു. വത്തിക്കാന്‍ ടെലിവിഷന്‍ തുടങ്ങാന്‍ പ്രചോദനമായ പുണ്യശ്ലോകനായ ജോണ്‍ പോള്‍ രാണ്ടാമന്‍ പാപ്പായുടെ ജീവിതത്തിന്‍റെ അന്ത്യഘട്ടം രോഗഗ്രസ്തമായിരുന്നെങ്കിലും വാര്‍ദ്ധക്യത്തിന്‍റെ വേദനയും ക്ലേശങ്ങളും, പാര്‍ക്കിന്‍സാന്‍സ് രോഗത്തോടുള്ള അദ്ദേഹത്തിന്‍റെ മല്‍പ്പിടുത്തവും അന്ത്യംവരെ സ്നേഹത്തോടും ആദരവോടുകൂടെ വത്തിക്കാന്‍ മാധ്യമശൃംഖല ഒപ്പിയെടുത്തെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പങ്കുവച്ചു. വത്തിക്കാന്‍ വിനിമയശൃംഖല ആവിഷ്ക്കരിക്കുന്ന ദൃശ്യബിംബങ്ങള്‍ ജീവിതദൗത്യത്തോടുള്ള പാപ്പായുടെ ത്യാഗസമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ് സംവേദനംചെയ്യുന്നത് വത്തിക്കാന്‍ ടെലിവിഷനിലൂടെ ലോകം ഇന്ന് അനുദിനം ദര്‍ശിക്കുന്നുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു. അങ്ങനെ മാധ്യമം പകര്‍ത്തിയെടുക്കുന്ന വ്യക്തിത്വവും പ്രസ്ഥാനവുമായുള്ള നല്ല ധാരണയും ആഴമായ ആത്മീയ ബന്ധവുമുള്ള സഭയുടെ സംവേദനശൈലിയാണ് വത്തിക്കാന്‍ ടെലിവിഷന്‍ പങ്കുവയ്ക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.