2013-10-16 19:52:26

മനുഷ്യരെ ആശ്ലേഷിക്കുന്ന
പാപ്പാ ആദരണീയനെന്ന് ഒബാമ


16 ഒക്ടോബര്‍ 2013, വാഷിംങ്ടണ്‍
മനുഷ്യരെ അകറ്റിനിറുത്താതെ, അവരെ ആശ്ലേഷിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ശൈലി ആദരണീയമെന്ന്, അമേരിക്കന്‍ പ്രസിഡന്‍റ്, ബറാക്ക് ഒബാമ പ്രസ്താവിച്ചു. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി CNBC-ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായുടെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടനാണെന്ന വസ്തുത ഓബാമ വെളിപ്പെടുത്തിയത്.

ക്രിസ്തുവിന്‍റെ പഠനങ്ങള്‍ ജീവിക്കുന്നതും, വിനീതനും, പാവങ്ങളോട് ആര്‍ദ്രമായ സ്നേഹവുമുള്ള പാപ്പായുടെ വ്യക്തിത്വത്തില്‍നിന്നും താന്‍ ഏറെ പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ ഒബാമാ വെളിപ്പെടുത്തി.
Reported : nellikal, CNBC








All the contents on this site are copyrighted ©.