2013-10-15 17:26:01

കര്‍ദിനാള്‍ എര്‍ദോ, കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള സിനഡിന്‍റെ മുഖ്യവിഷയാവതാരകന്‍


15 ഒക്ടോബര്‍ 2013, വത്തിക്കാന്‍
കുടുംബ ജീവിതത്തെ കേന്ദ്രീകരിച്ച് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുചേര്‍ക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ മുഖ്യ വിഷയാവതാരകനായി (Relatore generale) കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോയെ മാര്‍പാപ്പ നിയമിച്ചു. യൂറോപിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ (Consilium Conferentiarum Episcoporum Europae or CCEE) അദ്ധ്യക്ഷനും ഹംഗറിയുടെ പ്രൈമേറ്റുമാണ് ഹംഗറിയിലെ എസ്തെര്‍ഗോം – ബുഡപെസ്റ്റ് അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോ. സിനഡിന്‍റെ പ്രത്യേക സെക്രട്ടറിയായി ഇറ്റലിയിലെ കെയ്തി – വാസ്തോ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബ്രൂണോ ഫോര്‍ത്തോയേയും മാര്‍പാപ്പ നിയമിച്ചു. പാപ്പായുടെ നിയമന ഉത്തരവ് ഒക്ടോബര്‍ 14നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.
‘സുവിശേഷവത്ക്കരണ പാതയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയം കേന്ദ്രീകരിച്ച് 2014 ഒക്ടോബര്‍ 5 മുതല്‍ 19 വരെയാണ് പ്രത്യേക സിനഡു സമ്മേളനം വത്തിക്കാനില്‍ നടക്കുക.








All the contents on this site are copyrighted ©.