2013-10-13 10:22:53

സ്പെയിനിലെ രക്തസാക്ഷികള്‍
വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍


13 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സ്പെയിനിലെ 522 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തും. ഒക്ടോബര്‍ 13-ാം തിയതി ഞായറാഴ്ചയാണ് സ്പെയിനിലെ തറാഗോണായില്‍ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച 522 കത്തോലിക്കരുടെ സമൂഹത്തെ സഭ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്. 1936 മുതല്‍ 1939 വരെ സ്പെയിനിലുണ്ടായ ക്രൂരമായ മതപീഠനകാലത്താണ് ഇവര്‍ രക്തസാക്ഷിത്വം വരിച്ചത്.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ തറാഗോണാ അതിരൂപതയുടെ കത്ത്രീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയുള്ള തിരുക്കര്‍മ്മങ്ങളില്‍ ക്രിസ്തുസാക്ഷികളായി ധീരതയോടെ ജീവന്‍ സമര്‍പ്പിച്ച വിശ്വാസസമൂഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും. കപ്പൂച്ചിന്‍ സന്നാസികളായ അന്തോണിയോ ലോപ്പെസ്, ബൊനവെഞ്ചര്‍ മര്‍ത്തീനെസ്, ഇടവകവൈദികനായ ഫുള്‍ച്ചെന്‍സിയോ ഗാര്‍ഷിയ എന്നിവര്‍ രക്തസാക്ഷിസംഘത്തിന്‍റെ നായകരായിരുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.