2013-10-13 10:47:27

മാതൃത്വം ദൈവികപദ്ധതിയുടെ
മനോഹാരിതയെന്ന് പാപ്പാ


13 ഒക്ടോബര്‍ 2013, വത്തിക്കാന്‍
മാതൃത്വം ദൈവിക പദ്ധതിയുടെ മനോഹാരിതയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രസിദ്ധീകരിച്ച ‘സ്ത്രീയുടെ അന്തസ്സ്’ Mulieris Dignitatem എന്ന അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 25-ാം വാര്‍ഷകത്തോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തിന് ഒക്ടോബര്‍
12-ാം തിയതി ശനിയാഴ്ച നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മാതൃത്വം ശാരീരികവും സാമൂഹികവുമായ സ്ത്രീയുടെ ശക്തിയെന്നതിനെക്കാള്‍, അവളുടെ അസ്തിത്വത്തിന്‍റെയും, സാമൂഹജീവിത ബന്ധങ്ങളുടെയും, ജീവനോടു കാണിക്കേണ്ട ആദരവിന്‍റെയും ആഴമുള്ള ഉത്തരവാദിത്വമാണെന്ന് പാപ്പാ പ്രസ്താവിച്ചു. മനോഹരവും മഹത്തരവുമായ ഈ ഉത്തരവാദിത്വത്തെ സാമൂഹ്യ തലത്തിലേയ്ക്ക് ചുരുക്കുന്നത്, അവള്‍ക്കുള്ള കരുത്തിനെയും ആന്തരിക സാദ്ധ്യതകളെയും ജീവിതമൂല്യങ്ങളെയും തരംതാഴ്ത്തുന്നതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മാതൃത്വം സ്ത്രീയുടെ സാമൂഹികപങ്കു മാത്രമായി കാണുന്നതും,
സ്ത്രീ വിമോചനത്തിന്‍റെ നിലപാട് എടുക്കുന്നതും സ്ത്രീത്വത്തിന്‍റെ മനോഹരമായ മൂല്യങ്ങള്‍ വിലിച്ചെറിയുന്ന പ്രവൃത്തിയാണെന്നും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

മാതൃത്വത്തിന്‍റെ ഉത്തരവാദിത്തം ദൈവികമാണെന്നും (sensitivity for the ‘things of God) അവളുടെ അന്യൂനമായ സിദ്ധികളിലൂടെ ദൈവിക കാരുണ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗുണഗണങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാവുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.