2013-10-13 10:24:21

മനുഷ്യനെ അന്ധനാക്കുന്ന
സുഖലോലുപതയെക്കുറിച്ച്


13 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സുഖലോലുപതകൊണ്ട് അന്ധരായിപ്പോകരുതെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ താക്കീത്. മനുഷ്യന്‍ സുഖലോലുപനാണെങ്കില്‍ ഉമ്മറത്ത് മരിച്ചുവീഴുന്ന സഹോദരനെ കാണാതെ പോകാന്‍ സാദ്ധ്യതയുണ്ടെന്ന് ഒക്ടോബര്‍ 12-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലുടെ പാപ്പാ ഫ്രാന്‍സിസ് താക്കീതു നല്കി.

മനുഷ്യന്‍റെ അനാസ്ഥകൊണ്ടും അശ്രദ്ധകൊണ്ടും സംഭവിക്കുന്ന യുദ്ധം, അക്രമം, കുടിയേറ്റം എന്നിവയുടെ ചുറ്റുപാടുകളില്‍ മരച്ചുവീഴുന്ന മനുഷ്യരെയോര്‍ത്താണ് ‘ദൈവമേ, ഞങ്ങളോടു കരുണ കാണിക്കണമേ,’ എന്ന പ്രാര്‍ത്ഥനയോടെ പാപ്പാ ഇക്കുറി ടിറ്റ് സന്ദേശം കണ്ണിചേര്‍ത്തത്.
Lord, have mercy! Too often we are blinded by our comfortable lives, and refuse to see those dying at our doorstep.
Reported : nellikal, sedoc








All the contents on this site are copyrighted ©.