2013-10-12 15:00:47

യൂറോപ്യന്‍ യൂണിയന്‍റെ പ്രസിഡന്‍റ് പാപ്പായെ സന്ദര്‍ശിച്ചു


11 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ യൂറോപ്യന്‍ യൂണിയന്‍റെ പ്രസിഡന്‍റ് മാര്‍ട്ടിന്‍ ഷുല്‍സുമായി കൂടിക്കാഴ്ച്ച നടത്തി. ഒക്ടോബര്‍ 11ന് രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. യൂറോപ്യന്‍ യൂണിയന്‍ ഭാരവാഹികളുടെ ഒരു പ്രതിനിധി സംഘവും പ്രസിഡന്‍റ് മാര്‍ട്ടിന്‍ ഷുല്‍സിനോടൊപ്പം മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയിരുന്നു.
മാര്‍ട്ടിന്‍ ഷുല്‍സും സംഘവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യൂറോപ്യന്‍ കൗണ്‍സിലിന്‍റെ പാര്‍ലമെന്‍റ് അദ്ധ്യക്ഷന്‍ ഷീന്‍ ക്ലൗദ് മിഞ്യോണുമായും പാപ്പ കൂടിക്കാഴ്ച്ച നടത്തി.








All the contents on this site are copyrighted ©.