2013-10-11 15:40:58

സമാധാന നൊബേല്‍ രാസായുധ നിരോധന സംഘടനയ്ക്ക്


11 ഒക്ടോബര്‍ 2013, സ്റ്റോക്ഹോം
അന്താരാഷ്ട്ര രാസായുധ നിരോധന സംഘടനയ്ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്ക്കാരം. വെള്ളിയാഴ്ച (ഒക്ടോബര്‍ 11ന്) രാവിലെയാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചത്. സമ്മാനത്തുകയായ 12.5 ലക്ഷം ഡോളറും (7.75 കോടി രൂപ) സ്വര്‍ണമെഡലും സംഘടനയ്ക്ക് ലഭിക്കും. രാസായുധങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ OPCW(Organization for the Prohibition of Chemical Weapons: OPCW) നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സംഘടനയ്ക്ക് പുരസ്‌ക്കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മറ്റി അറിയിച്ചു.








All the contents on this site are copyrighted ©.