2013-10-09 18:23:02

മനുഷ്യന്‍റെ ആത്മീയതയുടെ
നിഷേധമാണ് നിരീശ്വരത്വം


9 ഒക്ടോബര്‍ 2013, സ്പെയിന്‍
ആത്മീയ സാദ്ധ്യതകളുടെ നിഷേധമാണ് നിരീശ്വരത്വമെന്ന്, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജെരാര്‍ഡ് മൂളര്‍ പ്രസ്താവിച്ചു. ‘നിരീശ്വരത്വത്തിന്‍റെ നവരൂപങ്ങളെ’ക്കുറിച്ച് സ്പെയിനിലെ മാഡ്രിഡില്‍ ഒക്ടോബര്‍ 8-ാം തിയതി നടന്ന സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ മൂളര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഭൗമികയില്‍നിന്നും ഉയര്‍ന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യന്‍റെ ആന്തരികവും ആത്മീയവുമായ സിദ്ധിയെ സുഖലോലുപതയിലും സ്വാര്‍ത്ഥതയിലും തളച്ചിടുന്നതാണ് നിരീശ്വരത്വമെന്ന് കര്‍ദ്ദിനാള്‍ മൂളര്‍ ചൂണ്ടിക്കാട്ടി. മാനുഷിക നേട്ടങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമപ്പുറം സ്രഷ്ടാവായ ദൈവത്തിലേയ്ക്കും അപരനിലേയ്ക്കും തിരിയുന്നതിനും, മനുഷ്യാസ്തിത്വത്തിന് ക്രിയാത്മകമായ അര്‍ത്ഥം നല്കുന്നതിനും സഹായിക്കുന്നത് ഈശ്വരവിശ്വാസവും മതാത്മകജീവിതവുമാണെന്ന് കൊമിലസ് യൂണിവേഴ്സിറ്റിയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ കര്‍ദ്ദിനാള്‍ മൂളര്‍ പ്രസ്താവിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കുമുള്ള ഡേവിഡ് ഹ്യൂമിന്‍റെ നിരീശ്വര ചിന്തയുടെ നവരൂപമാണ് രാഷ്ട്രീയ-ശാസ്ത്ര മിമാംസകളുടെയും സാമ്പത്തിക ലാഭ-നേട്ടങ്ങളെയും ചുറ്റിപ്പറ്റി ആധുനികാനന്തരകാലത്ത് ബ്ലെമര്‍, ഡോക്കിന്‍സ്, ഓസിഫ്രേഡി എന്നിവര്‍ രൂപംകൊടുത്ത നിരീശ്വര ചിന്താധാരയുടെ കാഴ്ചപ്പാടെന്ന് കര്‍ദ്ദിനാള്‍ മൂളര്‍ വ്യക്തമാക്കി. നവമായ നിരീശ്വരത്വം പാപ്പാ ബനഡിക്ടിന്‍റെ വാക്കുകളില്‍ ശാസ്ത്ര-കല്പിത കഥ science fiction പോലെയാണെന്ന് കര്‍ദ്ദിനാള്‍ മൂളര്‍ പ്രബന്ധത്തില്‍ വ്യക്തമാക്കി. മനുഷ്യന്‍റെ പിടിയിലും ബുദ്ധിയിലും ഒടുങ്ങാത്ത കാര്യങ്ങള്‍ക്ക് അസ്തിത്വമില്ലെന്നു പ്രസ്താവിക്കുകയും കേവലം ഭൗതികകാര്യങ്ങളിലും സുഖതൃഷ്ണയിലും മാത്രം മുഴുകി ജീവിക്കുന്നത് മനുഷ്യന്‍റെ സത്യസന്ധമായ ബൗദ്ധിക ദര്‍ശനമല്ലെന്നും കര്‍ദ്ദിനാള്‍ മൂളര്‍ പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.