2013-10-08 16:59:38

“കുടുംബ പ്രേഷിതത്വത്തിലെ വെല്ലുവിളികളെ”ക്കുറിച്ചു പഠിക്കാന്‍ മെത്രാന്‍മാരുടെ സിനഡിന്‍റെ പ്രത്യേക സമ്മേളനം


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള അജപാലന ശുശ്രൂഷയിലെ വെല്ലുവിളികളെക്കുറിച്ചു പഠിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് മെത്രാന്‍മാരുടെ സിനഡിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുന്നു. ഒക്ടോബര്‍ 8ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വത്തിക്കാന്‍റെ വാര്‍ത്താ കാര്യാലയം ഇക്കാര്യം അറിയിച്ചത്. മെത്രാന്‍മാരുടെ സിനഡിന്‍റെ മൂന്നാമത് പ്രത്യേക സമ്മേളനം 2014 ഒക്ടോബര്‍ 5 മുതല്‍ 19 വരെ വത്തിക്കാനില്‍ നടക്കും. “സുവിശേഷവല്‍ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള അജപാലന ശുശ്രൂഷയിലെ വെല്ലുവിളികള്‍” എന്ന പ്രമേയമാണ് പാപ്പാ ഫ്രാന്‍സിസ് സിനഡുസമ്മേളനത്തിനുള്ള വിഷയമായി നല്‍കിയിരിക്കുന്നത്.








All the contents on this site are copyrighted ©.