2013-10-08 16:59:51

സ്നേഹം, ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം സ്നേഹമാണെന്ന് മാര്‍പാപ്പ. ഒക്ടോബര്‍ 8ന് ട്വിറ്ററിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവയ്ച്ചത്. “ ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം സ്നേഹമാണ്. തിന്മമൂലം നമ്മുടെ ഹൃദയത്തിലുണ്ടാകുന്ന മുറിവുകളും ശൂന്യതയും നിറയ്ക്കാന്‍ സ്നേഹം കൊണ്ടു മാത്രമേ സാധിക്കൂ.” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. @pontifex എന്ന ഔദ്യോഗിക അക്കൗണ്ടില്‍ മാര്‍പാപ്പയുടെ ട്വീറ്റുകള്‍ 9 ഭാഷകളില്‍ (ലാറ്റിന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി) ലഭ്യമാണ്.








All the contents on this site are copyrighted ©.