2013-10-08 17:01:19

സിനഡിന്‍റെ കാര്യനിര്‍വ്വാഹക സമിതിയോഗം മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
മെത്രാന്‍മാരുടെ സിനഡിന്‍റെ പതിമൂന്നാമത് സാധാരണ പൊതുസമ്മേളനത്തിന്‍റെ കാര്യനിര്‍വ്വാഹക സമിതിയോഗം വത്തിക്കാനില്‍ നടന്നു. തിങ്കളാഴ്ച വൈകീട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തിലാണ് യോഗം സമാപിച്ചത്. 13ാമത് സാധാരണ സിനഡു സമ്മേളനത്തിന്‍റെ കാര്യനിര്‍വ്വാഹക സമിതിയുടെ അഞ്ചാമത് യോഗമായിരുന്നു ഇത്. ‘നവസുവിശേഷവല്‍ക്കരണം ക്രൈസ്തവ വിശ്വാസ പ്രചരണത്തിന്’ എന്ന പ്രമേയം കേന്ദ്രീകരിച്ച് 2012 ഒക്ടോബര്‍ 7 മുതല്‍ 28 വരെയാണ് പതിമൂന്നാമത് സിനഡു സമ്മേളനം വത്തിക്കാനില്‍ നടന്നത്.








All the contents on this site are copyrighted ©.