2013-10-08 17:00:03

അന്താരാഷ്ട്ര പുസ്തകമേളയില്‍ വത്തിക്കാന്‍ പങ്കെടുക്കുന്നു


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയില്‍ വത്തിക്കാന്‍ പങ്കെടുക്കുന്നു. വത്തിക്കാന്‍ പ്രസിദ്ധീകരണ ശാലയും (LEV – Libreria editrice Vaticana) വത്തിക്കാന്‍ മ്യൂസിയവും പ്രസിദ്ധീകരിച്ച 200 ലേറെ ഗ്രന്ഥങ്ങളാണ് 100 ചതുരശ്ര മീറ്ററിലുള്ള ഹാളില്‍ വത്തിക്കാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ക്കു പുറമേ മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍റേയും വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും രചനകളും കര്‍ദിനാള്‍ ബെര്‍ഗോളിയോയുടെ ചില കൃതികളും മേളയില്‍ പ്രദര്‍ശിക്കപ്പെടും. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ സ്തൂപത്തിന്‍റെ മനോഹരമായൊരു മാതൃകയും വത്തിക്കാന്‍റെ പ്രദര്‍ശനഹാളിന്‍റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.
100 രാജ്യങ്ങളില്‍ നിന്നുള്ള 7400ലേറെ പ്രദര്‍ശകര്‍ പങ്കെടുക്കുന്ന പുസ്തകമേളയില്‍ മൂന്നു ലക്ഷത്തിലേറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. 172000 ചതുരശ്ര മീറ്ററില്‍ 15 ഹാളുകളിലായാണ് പ്രദര്‍ശനം. ഒക്‌ടോബര്‍ 9 മുതല്‍ 11 വരെ രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് ആറര വരെയാണ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രദര്‍ശന സമയം.








All the contents on this site are copyrighted ©.