2013-10-05 20:17:38

സാഹോദര്യത്തിന്‍റെ യുക്തിയാണ്
സമാധാനത്തിനുള്ള ശക്തി


3 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സഹോദര്യത്തിന്‍റെയും ഐക്യാദാര്‍ഢ്യത്തിന്‍റെയും യുക്തിയാണ് Pacem in Terris, ഭൂമിയില്‍ സമാധാനം എന്ന സഭാപ്രബോധനത്തിന്‍റെ (ചാക്രികലേഖനത്തിന്‍റെ) ബലതന്ത്രം അല്ലെങ്കില്‍ ശക്തിയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

1963-ല്‍ ജോണ്‍ 23-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ച ചാക്രിക ലേഖനത്തിന്‍റെ 50-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് റോമില്‍ ചേര്‍ന്ന സമ്മേളനത്തെ ഒക്ടോബര്‍ 3-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ അഭിസംബോധന ചെയ്യവേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മനുഷ്യനിലുള്ള ദൈവത്തിന്‍റെ പ്രതിച്ഛായയാണ് പരസ്പരം ആദരിക്കാനും, ഐക്യാദാര്‍ഢ്യത്തില്‍ ജീവിക്കാനും ഭൂമിയില്‍ സമാധാനം വളര്‍ത്തുവാനും മനുഷ്യനെ സഹായിക്കേണ്ടതെന്ന്, ചാക്രികലേഖനത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.
സുവിശേഷമൂല്യങ്ങള്‍ സ്വായത്തമാക്കിക്കൊണ്ടും ക്രിസ്തുവിനെ അനുകരിച്ചുകൊണ്ടും സത്യത്തോടും സ്നേഹത്തോടുംകൂടെ നീതിനിഷ്ഠമായി ജീവിക്കുക, ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവത്തോടെ സമഗ്ര മാനവ പുരോഗതിക്കായി ഓരോരുത്തരും കഴിവത്ചെയ്യുക എന്നീ രണ്ടു ചിന്തകാളാണ് സമാധാനത്തിനുള്ള കാലിക പ്രസക്തിയുള്ള പ്രബോധനത്തിന്‍റെ അടിത്തറയായി ജോണ്‍ 23-ാമന്‍ പാപ്പാ പാകിയിരിക്കുന്നതെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc










All the contents on this site are copyrighted ©.