2013-10-04 17:06:50

‘ഉപദേശക സമിതി’യുടെ അടുത്ത സമ്മേളനം ഡിസംബറില്‍


04 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയുടെ ഭരണ കാര്യങ്ങളിലും റോമന്‍ കൂരിയായുടെ പരിഷ്ക്കരണത്തിനും തന്നെ സഹായിക്കാന്‍ മാര്‍പാപ്പ സ്ഥാപിച്ച ഉപദേശക സമിതിയുടെ അടുത്ത സമ്മേളനം ഡിസംബര്‍ മാസം വത്തിക്കാനില്‍ നടക്കും. ഒക്ടോബര്‍ 1മുതല്‍ 3 വരെ വത്തിക്കാനില്‍ നടന്ന സമ്മേളനത്തിന്‍റെ സമാപനത്തില്‍ സ്വീകരിച്ച ഈ തീരുമാനം വ്യാഴാഴ്ച വൈകീട്ടാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ 3 മുതല്‍ 5 വരെ നടക്കുന്ന പ്രസ്തുത സമ്മേളനത്തിനു ശേഷം 2014 ഫെബ്രുവരി മാസത്തില്‍ സമിതി വീണ്ടും സമ്മേളിക്കും.
ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്(മുബൈ), കര്‍ദിനാള്‍ ജ്യുസപ്പെ ബെര്‍ത്തേല്ലോ (വത്തിക്കാന്‍ ഗവര്‍ണറേറ്റ്), കര്‍ദിനാള്‍ ഫ്രാന്‍ചെസ്ക്കോ ഹവിയേര്‍ എറാസുറിസ് (സാന്തിയാഗോ ദി ചിലെ), കര്‍ദിനാള്‍ റെയിനാര്‍ഡ് മാക്സ് (ജര്‍മനി), കര്‍ദിനാള്‍ ലൗറെന്‍റ് മൊന്‍സെഞ്യോ പസീന്യ (കിന്‍ഷാസാ, കോംഗോ), കര്‍ദിനാള്‍ ഷോണ്‍ ഓമാലി (ബോസ്റ്റണ്‍, യു.എസ്.എ), കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ (ഓസ്ട്രേലിയ), കര്‍ദിനാള്‍ ഓസ്ക്കാര്‍ ആന്ത്രേസ് റോഡ്രിഗസ് മാറാഡിയാഗ (ഹോന്‍ഡൂറാസ്,ഉപദേശക സമിതിയുടെ കോര്‍ഡിനേറ്റര്‍), എന്നിവരാണ് ഉപദേശക സമിതിയിലെ അംഗങ്ങള്‍. ഇറ്റലിയിലെ അല്‍ബാനം രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ചെല്ലോ സെമരാരോയാണ് ഉപദേശക സമിതിയുടെ സെക്രട്ടറി.








All the contents on this site are copyrighted ©.