2013-10-04 17:06:39

യൂറോപ്യന്‍ മെത്രാന്‍മാരുടെ വാര്‍ഷിക സമ്മേളനത്തിന് മാര്‍പാപ്പയുടെ ആശംസകള്‍


04 ഒക്ടോബര്‍ 2013, വത്തിക്കാന്‍
യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിക്ക് (CCEE) ഫ്രാന്‍സിസ്‍ മാര്‍പാപ്പയുടെ ആശംസകള്‍. സമിതിയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തിലാണ് പാപ്പ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിച്ചത്. ബുഡപെസ്റ്റിലെ ബ്രാതിസ്ലാവിലാണ് യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ വാര്‍ഷിക സമ്മേളം നടക്കുന്നത്. യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന മതനിരപേക്ഷത നേരിടാന്‍ മെത്രാന്‍മാരുടെ സംയുക്ത സമിതി നടത്തുന്ന പരിശ്രമങ്ങളും, വിശ്വാസവും യുക്തിയും, സത്യവും സ്വാതന്ത്ര്യവും സമന്വയിക്കുന്ന സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ സമിതി നല്‍കുന്ന സംഭാവനങ്ങളും ശ്ലാഘിച്ച മാര്‍പാപ്പ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം പകരുകയും ചെയ്തു. മാര്‍പാപ്പയുടെ സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ (CCEE) പ്രസിഡന്‍റ് കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോയ്ക്ക് അയച്ചത്. ഒക്ടോബര്‍ 3ന് ആരംഭിച്ച സമ്മേളനം 6ന് സമാപിക്കും.








All the contents on this site are copyrighted ©.