2013-10-03 19:44:18

ബോട്ടപകടം അപമാനകരമായ
അനാസ്ഥയെന്ന് വത്തിക്കാന്‍


3 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ജീവനോടുള്ള അനാദരവാണ് ഇറ്റാലിയന്‍ തീരത്തുണ്ടായ അഭയാര്‍ത്ഥിദുരന്തത്തില്‍ പ്രതിഫലിക്കുന്നതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
ഒക്ടോബര്‍ 3-ാം തിയതി ഇറ്റലിയുടെ തെക്കന്‍ തീരങ്ങളിലുണ്ടാ ബോട്ടപകടത്തില്‍ മരണമടഞ്ഞ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ആകുലതയാല്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രതികരണമാണ് ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ലോകത്തുള്ള അസമാധനത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണം മനുഷ്യാന്തസ്സിനോടുള്ള അവഗണനയാണെന്നു പറയുന്നതുപോലെ തന്നെ, ഏറെ അപമാനകരമായ അനാസ്ഥയാണ് കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള നൂറിലേറെ പാവങ്ങളായ അഭയാര്‍ത്ഥികള്‍ രാജ്യാതിര്‍ത്തിയില്‍ ദുരന്തത്തില്‍പെട്ടു മരിച്ചതെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.