2013-10-02 19:12:01

സമാധാനം വികസനത്തിന്
ആധാരമെന്ന് വത്തിക്കാന്‍


2 ഒക്ടോബര്‍ 2013, ന്യൂയോര്‍ക്ക്
സമാധാനമില്ലാതെ വികസനം സാദ്ധ്യമല്ലെന്ന്, ഐക്യരാഷ്ട്ര സംഘടയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഡോമിനിക് മംമ്പേര്‍ത്തി പ്രസ്താവിച്ചു. ഒക്ടോബര്‍ 1-ാം തിയതി, ചൊവ്വാഴ്ച സിറിയയുടെ സമാധാനകാര്യങ്ങള്‍ക്കായി ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ഇങ്ങനെ പ്രസ്താവിച്ചത്.

ഇനിയും ലോകത്ത് കാണുന്ന കൊടുംദാരിദ്ര്യമകറ്റി, യുഎന്‍ സുസ്ഥിതി വികസനപദ്ധതി ലക്ഷൃംവയ്ക്കുന്ന ആഗോളവികസനം കൈവരിക്കണമെങ്കില്‍ അടിസ്ഥാനപരമായി രാഷ്ട്രങ്ങളില്‍ സമാധാനം വളരണമെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ചൂണ്ടിക്കാട്ടി. മനുഷ്യാന്തസ്സുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രകൃതിനിയമത്തിന്‍റെയും, കലാപഭൂമിയില്‍, അത് എവിടെയായാലും ലംഘിക്കപ്പെടുന്ന അടിസ്ഥാന ധാര്‍്മ്മികനിയമങ്ങളുടെയും സമഗ്രമായ സംയോജനംവഴിയേ സമാധാനം വളര്‍ത്തിയെടുക്കാനാവൂ എന്നും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി പ്രസ്താവിച്ചു.
സായുധഇടപെടല്‍ ഇല്ലാതെ സംവാദത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സിറയയില്‍ സമാധാനം വളര്‍ത്തിയെടുക്കാന്‍ യുഎന്‍ എത്രയുംവേഗം മുന്‍കൈ എടുക്കണമെന്ന, പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് വത്തിക്കാന്‍റെ അഭിപ്രായം ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി സമ്മേളനത്തില്‍ പ്രകടമാക്കി.

ഇനിയും വന്‍ മനുഷ്യദുരന്തത്തിന് സിറിയയില്‍ കാരണമായേക്കാവുന്ന രാസായുധ നിര്‍മ്മാര്‍ജ്ജനത്തിനായി യുഎന്‍ എടുത്ത നടപിടിക്രമങ്ങളെ വത്തിക്കാന്‍ പ്രതിനിധി സമ്മേളനത്തില്‍ അഭിനന്ദിച്ചു. സിറിയയുടെ അഭ്യന്തര കലാപത്തില്‍ സമാധാനത്തിന്‍റെ വാതില്‍ തുറക്കുന്ന നല്ലനീക്കങ്ങള്‍ ഈ നൂറ്റിലെ ശ്രദ്ധേയവും മുന്‍പൊരിക്കലും ലോകം കണ്ടിട്ടില്ലാത്ത ഐക്യരാഷ്ട്ര സംഘടയുടെ കരാറിന്‍റെ പ്രായോഗിക നടത്തിപ്പും നേട്ടവുമായിരിക്കുമെന്ന് ആര്‍ച്ചുബിഷ്പ്പ് മംമ്പേര്‍ത്തി സമ്മേളനത്തില്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.