2013-10-02 18:30:19

സഭയുടെ സമാധാനദൂതിന്
ജൂബിലി നിറവ്


2 ഒക്ടോബര്‍ 2013, വത്തിക്കാന്‍
Pacem in Terris ‘ഭൂമിയില്‍ സമാധാനം,’ ചാക്രിക ലേഖനത്തിന്‍റെ സുവര്‍ണ്ണജൂബിലിക്ക് റോമില്‍ തിരിതെളിഞ്ഞു.
മഹായുദ്ധങ്ങളുടെ കരിപടലം പടര്‍ന്ന ലോകത്തിന്‍റെ സാമൂഹ്യന്താരീക്ഷത്തില്‍ സമാധാനത്തിന്‍റെ പ്രകാശം തെളിയിച്ചുകൊണ്ട് 1963-ല്‍ പുണ്യശ്ലോകനായ ജോണ്‍ 23-മന്‍ പാപ്പാ പ്രസിദ്ധീകരിച്ച സഭയുടെ സാമൂഹ്യപ്രബോധനത്തിനാണ് 50 വയസ്സു തികഞ്ഞത്.

നീതിക്കും സാമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 മുതല്‍ 4 വരെ തിയതികളിലാണ് റോമില്‍ ചാക്രിക ലേഖനത്തിന്‍റെ ജൂബിലി ആഘോഷങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
സമാധാനത്തിന്‍റെ മേഖലയിലുള്ള ആനുകാലിക വെല്ലുവിളികളെക്കുറിച്ചും, സമാധാന പാതിയിലെ സഭയുടെ സാംസ്ക്കാരിക - വിദ്യഭ്യാസ വികസന പരിപാടികളെക്കുറിച്ചും, ക്രൈസ്തവ കൂട്ടായ്മയിലൂടെയും മതാന്തര സംവാദത്തിലൂടെയും എങ്ങനെ സമാധാനമാര്‍ഗ്ഗങ്ങള്‍ ലോകത്ത് കൂടുതല്‍ തുറക്കാമെന്നുമുള്ള ചര്‍ച്ചകളും പഠനങ്ങളുമാണ് ത്രിദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവ വ്യാക്തമാക്കി.

സമ്മേളനത്തിന്‍റെ രണ്ടാം ദിവസം, ഒക്ടോബര്‍ 3-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലമെന്‍റൈന്‍ ഹാളില്‍ സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യുമെന്നും നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്കസണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.