2013-10-02 19:35:42

അന്താരാഷ്ട്ര സമൂഹം
അഭയാര്‍ത്ഥികളെ തുണയ്ക്കണം


2 ഒക്ടോബര്‍ 2013, ജനീവ
വ്യാപകമാകുന്ന സിറിയന്‍ അഭയാര്‍ത്ഥിപ്രശ്നം അന്താരാഷ്ട്ര സമൂഹമാണ് പരിഗണിക്കേണ്ടതെന്ന് ഐക്യരാഷ്ട്ര സംഘട പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്ത് ഒക്ട്ബോര്‍ 1-ാം തിയതി ചൊവ്വാഴ്ച ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ UNHR സമ്മേളനത്തിലാണ് സിറിയന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നം ലോകരാഷ്ട്രങ്ങളാണ് ഇനി പരിഹരിക്കാന്‍ പരിശ്രമിക്കേണ്ടതെന്ന് പ്രസിഡന്‍റ്, അന്തോണിയോ ഗുത്തിയരെസ് അഭ്യര്‍ത്ഥിച്ചത്. രണ്ടു വര്‍ഷത്തിലേറെയായി കെട്ടുപിണഞ്ഞു കിടക്കുന്ന സിറയയിലെ അഭ്യന്തരകലാപം വരുത്തിവയ്ക്കുന്നത് അയല്‍രാജ്യങ്ങളിലേയ്ക്കുള്ള അഭയാര്‍ത്ഥിയുടെ കണക്കില്ലാത്ത പ്രവാഹമാണെന്നും,
അതു നേരിടാന്‍ സാമ്പത്തികമായി പിന്നോക്കു നില്ക്കുന്ന അയല്‍ രാഷ്ട്രങ്ങള്‍ക്കു മാത്രം സാധിക്കില്ലെന്നും രാഷ്ട്രപ്രതിനിധികളെ ഗുത്തിയരെസ് ചൂണ്ടിക്കാട്ടി.

ഈജിപ്റ്റ്, ടര്‍ക്കി, ലെബനോണ്‍, ജോര്‍ദ്ദാന്‍, ഇറാക്ക് എന്നീ അയല്‍രാജ്യങ്ങളിലേയ്ക്ക് അനധികൃതമായി കുടിയേറിയിരിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 2 കോടിയോളമാണെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ കളക്കുകള്‍ വെളിപ്പെടുത്തി. സാമൂഹ്യ സുരക്ഷാസംവിധാനങ്ങള്‍, ഭക്ഷണംപോലുള്ള അടിസ്ഥാന മാനുഷിക സൗകര്യങ്ങള്‍ എന്നീ മേഖലകളിലെ രൂക്ഷമായ പ്രശ്നങ്ങളാണ് വിവിധകാരണങ്ങളാല്‍ അല്ലെങ്കിലും ബുദ്ധിമുട്ടുന്ന ആതിഥേയ രാഷ്ട്രങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന്, യുഎന്നിന്‍റെ വക്താവ് വ്യക്തിമാക്കി. ഇറാക്കിന്‍റെയും കുര്‍ദിസ്ഥാന്‍റെ വിദേശകാര്യ മന്ത്രിമാര്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി, ലെബനോണ്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യങ്ങള്‍ക്കായുള്ള മന്ത്രാലയത്തിന്‍റെ പ്രതിനിധികള്‍, ഈജിപ്റ്റിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സഹമന്ത്രി എന്നിവര്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്തു ചര്‍ച്ചകള്‍ നടത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.