2013-09-30 17:34:59

അന്ധകാരവും വിദ്വേഷവും ഉള്ളിടത്ത് സ്നേഹവും പ്രത്യാശയും പകരാം: മാര്‍പാപ്പയുടെ ട്വീറ്റ്.


30 സെപ്തംബര്‍ 2013, വത്തിക്കാന്‍
വിദ്വേഷവും അന്ധകാരവും കാണുന്നിടത്ത് സ്നേഹവും പ്രത്യാശയും പകരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്ഷണം. സെപ്തംബര്‍ 30ന് ട്വറ്ററിലൂടെയാണ് പാപ്പ ഈ സന്ദേശം പങ്കുവയ്ച്ചത്. “വിദ്വേഷവും അന്ധകാരവും കാണുന്നിടത്ത് സ്നേഹവും പ്രത്യാശയും പകരാം, അങ്ങനെ സമൂഹത്തിന് കൂടുതല്‍ മാനുഷികമായ മുഖം നല്‍കാം.” എന്നാണ് പാപ്പാ ഫ്രാന്‍സിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. @pontifex എന്ന ഔദ്യോഗിക അക്കൗണ്ടില്‍ മാര്‍പാപ്പയുടെ ട്വീറ്റുകള്‍ 9 ഭാഷകളില്‍ (ലാറ്റിന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി) ലഭ്യമാണ്.








All the contents on this site are copyrighted ©.