2013-09-28 09:22:25

വത്തിക്കാന്‍-പലസ്തീന്‍
ഫലവത്തായ ഉഭയകക്ഷി സമ്മേളനം


27, സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍-പലസ്തീന്‍ ഉഭയകക്ഷി സമ്മേളനം സമാപിച്ചു. സെപ്റ്റംബര്‍ 26-ാം തിയതി ബുധനാഴ്ചായാണ് രാഷ്ട്രീയ സാങ്കേതിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വത്തിക്കന്‍-പലസ്തീന്‍ ഉഭയകക്ഷി ചര്‍ച്ചായോഗം വത്തിക്കാനില്‍ സമാപിച്ചത്. ഹൃദ്യവും ക്രിയാത്മകവുമായ അന്തരീക്ഷത്തില്‍ ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍, വിശിഷ്യ പലസ്തീനിയയിലുള്ള കത്തോലിക്കരുടെ ജീവിത ചുറ്റുപാടുകളെ സംബന്ധിച്ച ഉടമ്പടിയുടെ കരടുരൂപം തയ്യാറാക്കിയെന്നും അതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും പുരോഗമിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

2014-ന്‍റെ ആരംഭത്തില്‍ പലസ്തീനിയയില്‍ സമ്മേളിക്കുന്ന ഉഭകക്ഷി സമ്പൂര്‍ണ്ണ സമ്മേളനത്തിന് ഒരുക്കമായുള്ള ചര്‍ച്ചകള്‍, ഇരുരാഷ്ട്രങ്ങളുടെയും സാങ്കേതിക വിഭാഗം തുടര്‍ന്നുള്ള ചര്‍ച്ചകളിലൂടെയും പഠനത്തിലൂടെയും ഒരുങ്ങുമെന്നും പ്രസ്താവന വെളിപ്പെടുത്തി. വത്തിക്കാനെ പ്രതിനിധീകരിച്ച്, വിദേശകാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി, മോണ്‍. അന്തോണിയോ കമിലിയേരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും, പലസ്തീനിയയെ പ്രതിനിധാംചെയ്ത്, വിദേശകാര്യങ്ങള്‍ക്കായുള്ള സഹമന്ത്രി റവാന്‍ സുലൈമാന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഖവുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.