2013-09-28 09:31:09

ജനായത്തമാക്കേണ്ട
ബൗദ്ധിക സ്വത്തവകാശം


27 സെപ്റ്റംബര്‍ 2013, ജനീവ
ഉടമസ്ഥരുടെ സ്വകാര്യാവകാശംപോലെ തന്നെ ജനകീയ ആവശ്യങ്ങളും ബൗദ്ധിക സ്വത്തവകാശ നിയമ നടപടിക്രമം പരിഗണിക്കേണ്ടതാണെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. സെപ്റ്റംബര്‍ 27-ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്തുചേര്‍ന്ന ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.

കാഴ്ചയില്ലാത്തവരുടെയും കാഴ്ച വൈകല്യമുള്ളവരുടെയും കാവ്യരചനകളും ഗ്രന്ഥങ്ങളും പോലെതന്നെ ജീവിതനേട്ടങ്ങളും അന്തര്‍ദേശി ബൗദ്ധിക സ്വത്തവകാശനയത്തില്‍ തുല്യപ്രാധാന്യം നല്കി ഉള്‍പ്പെടുത്തേണ്ടതാണെന്ന് സമ്മേളനത്തോട് ആര്‍ച്ചുബിഷപ്പ് തൊമാസി അഭ്യര്‍ത്ഥിച്ചു.
അറിവും കണ്ടുപിടുത്തങ്ങളും മനുഷ്യകുലത്തിന്‍റെ വികസന സാദ്ധ്യതകളെ ചരിത്രകാലം മുതല്‍ തുണച്ചിട്ടുണ്ട്. എന്നാല്‍ വികസന പദ്ധതികളിലും പരിപാടികളിലും സമൂഹത്തിന്‍റെ കീഴ്ത്തട്ടിലുള്ളവരെയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ മാനവകുലത്തിന്‍റെ സമഗ്രവികസനത്തിന്‍റെ കാഴ്ചപ്പാടു വളര്‍ത്തുന്നതാവണമെന്നും ആര്‍ച്ചുബിഷ് തൊമാസി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. ഉല്പന്നങ്ങളെയും കണ്ടുപിടുത്തങ്ങളെയുംകാള്‍ അവയുടെ ഉപഭോക്താക്കളും ഗുണകാംക്ഷികളുമായ എല്ലാവിഭാഗം മനുഷ്യരെയും കേന്ദ്രീകരിച്ചുള്ള ജനായത്ത സംസ്കൃതി വളര്‍ത്തണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.