2013-09-28 09:36:58

ആണവ നിര്‍വ്യാപനമല്ല
നിരായുധീകരണം വേണമെന്ന്


27 സെപ്റ്റംബര്‍ 2013, ന്യൂയോര്‍ക്ക്
സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം പ്രാബല്യത്തില്‍ വരുത്തണമെന്ന് വത്തിക്കാന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംബേര്‍ത്തി പ്രസ്താവിച്ചു.

മാനവരാശിയുടെ ഉന്മൂലനാശത്തിനു കെല്പുള്ള ആണവായുധശേഖരം വര്‍ദ്ധിച്ചു വരുന്നതിന്‍റെ പശ്ചാത്തലത്തില്‍, പൊള്ളയായ ആണവ നിര്‍വ്യാപനക്കരാര്‍ non proliferation treaty റദ്ദാക്കി, സമ്പൂര്‍ണ്ണ നിരായുധീകരണ നിയമം total disarmament of nuclear weapons നടപ്പിലാക്കണമെന്ന് സെപ്റ്റംബര്‍ 27-ന് ഐക്യരാഷ്ട്ര സംഘടയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി അഭിപ്രായപ്പെട്ടു.

ആണവായുധ നിര്‍വ്യാപനത്തിന്‍റെ പേരില്‍ രാഷ്ട്രങ്ങള്‍ ആയുധ ശേഖരിപ്പിലും അവയുടെ ആധുനികീകരണത്തിലുമാണ് ശ്രദ്ധപതിച്ചിരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി കുറ്റപ്പെടുത്തി.

അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് യുഎന്‍ നിര്‍ദ്ദേശിച്ച ആണവ നിരായുധീകരണത്തിനുള്ള ‘പഞ്ചകര്‍മ്മക്രിയ’ Five point neclear control treaty നിരര്‍ത്ഥകമായ നിലയ്ക്ക്, എത്രയും വേഗം സമ്മേളിക്കേണ്ട ആണവായുധ ഉച്ചകോടിയിലൂടെ Nuclear Weapons Convention ആഗോള ആണവ നിരായുധീകരണം നടപ്പിലാക്കുകയാണ് വേണ്ടതെന്ന് വത്തിക്കാന്‍റെ നിലപാട് ആര്‍ച്ചുബിഷപ്പ് മംമ്പോര്‍ത്തി വ്യക്തമാക്കി.

വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യപരിപാലനയുടെയും സാമൂഹ്യപുരോഗതിയുടെയും മേഖലകളില്‍ അധോഗതിയില്‍ കഴിയുന്ന വികസ്വര രാഷ്ട്രങ്ങള്‍ പ്രതിരോധ നടപടിയുടെ പേരില്‍ തുടരുന്ന ആണവ സായുധീകരണ പ്രക്രിയ ന്യാകരിക്കാവുന്നതല്ലെന്നും ആര്‍ച്ചുബിഷപ്പ് മംബേര്‍ത്തി ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.