2013-09-23 16:57:12

ക്രിസ്തു സാക്ഷൃം സഭയുടെ ഏക ലക്ഷൃം – പാപ്പാ ഫ്രാന്‍സിസ്


23 സെപ്തംബര്‍ 2013, വത്തിക്കാന്‍
ക്രിസ്തുവിനു സാക്ഷൃം നല്‍കുക എന്നതല്ലാതെ മറ്റൊരു ലക്ഷൃവും കത്തോലിക്കാ സഭയ്ക്കിലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ സെപ്തംബര്‍ 23നാണ് മാര്‍പാപ്പ ഈ സന്ദേശം കുറിച്ചിട്ടത്. “ക്രിസ്തുവിനു സാക്ഷൃം നല്‍കുക എന്നതല്ലാതെ മറ്റൊരു ലക്ഷൃവും അര്‍ത്ഥവും കത്തോലിക്കാ സഭയ്ക്കില്ല. ഇതു നാം മറക്കരുത്.”
ഇറ്റാലിയന്‍ ദിനപത്രം la Republica പത്രാധിപക്കുറിപ്പിലൂടെ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്കു മറുപടിയായി പത്രാധിപര്‍ സ്കാല്‍ഫാറിക്കയച്ച സന്ദേശത്തിലും മാര്‍പാപ്പ ഇക്കാര്യം പ്രസ്താവിച്ചിരുന്നു.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.