2013-09-19 17:25:57

സ്നേഹമുള്ള ആത്മീയ സേവകരാവണം
മെത്രാന്മാരെന്ന് പാപ്പാ


19 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
റോമില്‍ സമ്മേളിച്ച സഭയിലെ പുതിയ മെത്രാന്മാരുമായി സെപ്റ്റംമ്പര്‍ 19-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചിയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വിവിധ റീത്തികളില്‍നിന്നായി നവാഭിഷിക്തരായ 26 മെത്രാന്മാരാണ് റോമില്‍ പരിശീലനത്തിനായി ഇത്തവണ എത്തിയത്.

പുതിയ മെത്രന്മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ച മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വേലെ, പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി, മനില അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ എന്നവര്‍ക്ക് പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന് പാപ്പാ മെത്രാന്മാര്‍ക്ക് സന്ദേശം നല്കി:

ജനങ്ങളെ സ്വീകരിക്കാനുള്ള ഹൃദയവിശാലത, അജഗണങ്ങളോടു ചേര്‍ന്നുനടക്കുന്ന ഇടയരൂപം, വിനയാന്വിതമായ ശുശ്രൂഷാരീതി എന്നിങ്ങനെ മെത്രാനുണ്ടാകേണ്ട മൂന്നു ഗുണങ്ങളാണ് പാപ്പാ പങ്കുവച്ചത്.
വാതില്‍ക്കല്‍ മുട്ടുന്നവര്‍ക്ക് ജീവിതനന്മയും ലഭ്യതയുംകൊണ്ട് ദൈവപിതാവിന്‍റെ സ്നേഹവും കാരുണ്യവും മനസ്സിലാക്കിക്കൊടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മെത്രാന്മാര്‍ നല്കേണ്ട ആത്മീയ സേവനം അനിവാര്യവും നിര്‍ബന്ധവുമായ ആത്മീയസാന്നിദ്ധ്യം കൊണ്ടേ സാധിക്കൂ. വേദനിക്കുന്നവരും ഏകാന്തത അനുഭവിക്കുന്നവരും, പരിത്യക്തരുമായവര്‍ക്ക് എന്നും എളിമയില്‍ ലഭ്യമാകുന്നതാണ് മെത്രാന്‍ ജീവിക്കേണ്ട ക്രിസ്തുവിന്‍റെ ഇടയസാന്നിദ്ധ്യമെന്ന് പാപ്പാ വിശേഷിപ്പിച്ചു. ജീവിതവും ദൗത്യവും അവിഭാജ്യാമാണെങ്കില്‍, മെത്രാന്‍സ്ഥാനത്തെ തൊഴിലായി കാണരുത്. മെത്രാന്‍ ജനങ്ങളുടെ ആത്മീയ ഗുരുനാഥനും അദ്ധ്യാപകനുമായി സ്വാര്‍പ്പണംചെയ്യണമെന്ന് പുതിയ മെത്രാന്മാരെ പാപ്പാ ഉദിബോധിപ്പിച്ചു.

ഇന്‍റെര്‍നെറ്റുപോലുള്ള സാങ്കേതിക സിദ്ധികളുടെ കാലഘട്ടത്തില്‍, ശ്രദ്ധയില്ലെങ്കില്‍ യാത്രകളുടെയും അകന്ന ബന്ധങ്ങളുടെയും ശൃംഖലകളില്‍ കുടുങ്ങി, സ്വന്തം ജനങ്ങള്‍ക്ക് മെത്രാന്‍ ലഭ്യമല്ലാതെ ‘പറന്നുനടക്കുന്ന’
‘vescovo di airoporto’ അവസ്ഥയുണ്ടാകാമെന്നും പാപ്പാ നവാഭിഷിക്തരെ അനുസ്മരിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.