2013-09-19 18:35:53

പച്ചയായ പുല്‍പ്പുറങ്ങള്‍
തേടുന്നവര്‍ - പ്രവാസിദിന സന്ദേശം


19 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
പ്രവാസി ദിനത്തിനായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം വത്തിക്കാന്‍ ഉചനെ പ്രകാശനം ചെയ്യും..
‘മെച്ചപ്പെട്ട ജീവിതചുറ്റുപാടുകള്‍ തേടുന്ന കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും’ – എന്ന ശീര്‍ഷകത്തിലാണ് പാപ്പാ ഇക്കുറി സന്ദേശം നല്കുന്നത്.

സെപ്റ്റംമ്പര്‍ 24-ാം തിയതി ചെവ്വാഴ്ച വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തില്‍ വിളിച്ചുകൂട്ടുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും പാപ്പായുടെ സന്ദേശം പ്രകാശനം ചെയ്യപ്പെടുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ, സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇംഗ്ലീഷ് ഉള്‍പ്പെടെ, 6 ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന സന്ദേശം പ്രകാശനംചെയ്യപ്പെടുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.