2013-09-18 18:04:38

രാസായുധ പ്രയോഗം
യുദ്ധകുറ്റകൃത്യമെന്ന് യുഎന്‍


18 സെപ്റ്റംബര്‍ 2013, ന്യൂയോര്‍ക്ക്
സിറിയിലെ രാസായുധ പ്രയോഗം വേദനിപ്പിക്കുന്ന ‘യുദ്ധ കുറ്റകൃത്യ’മാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്തില്‍ സിറിയയുടെ കലാപഭൂമിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് സെപ്റ്റംബര്‍ 17-ാം തിയതി തിങ്കളാഴ്ച മൂണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്വേഷണ സംഘത്തലവന്‍ സ്വീഡിഷ് ശാസ്ത്രജ്ഞന്‍, ആഖേ സെല്‍സ്ട്രോമിന്‍റെ സാന്നിദ്ധ്യത്തിലാണ് കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള ആയിരക്കണക്കിന് നിര്‍ദ്ദോഷികളുടെ മരണത്തിനിടയാക്കിയ സിറിയയിലെ രാസായുധ പ്രയോഗത്തിന്‍റെ റിപ്പോര്‍ട്ട് മൂണ്‍ ലോക ജനതയെ അറിയിച്ചത്. സിറിയയിലെ അഭ്യന്തര കലാപത്തില്‍ ഉപോയിച്ച രാസായുധങ്ങളുടെയും ഇനിയുമുള്ള ശേഖരത്തിന്‍റെയും റിപ്പോര്‍ട്ടുകള്‍ മനുഷ്യമനസ്സുകളെ മരവിപ്പിക്കുന്നതാണെന്നും മൂണ്‍ വിശേഷിപ്പിച്ചു. ഇതൊരു യുദ്ധ കുറ്റകൃത്യമാകയാല്‍ ഉത്തരവാദികള്‍ അന്തര്‍ദേശിയ നിയമങ്ങള്‍ക്ക് അനുസൃതമായി ശിക്ഷിക്കപ്പെടണമെന്നും മൂണ്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഇറാക്കില്‍ സദ്ദാംഹുസൈന്‍ 1988-ല്‍ തന്‍റെ ജനങ്ങള്‍ക്കെതിരായി നടത്തി രാസായുധ പ്രയോഗത്തിനുശേഷം, ആയിരങ്ങളുടെ മരണത്തിനിടയാക്കിയ സിറിയന്‍ ക്രൂരത ചരിത്രത്തിലെ മറ്റൊര വന്‍രാസായുധ പ്രയോഗമാണെന്ന് മൂണ്‍ ആരോപിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസിനടുത്ത് ഗൗത്തായില്‍ ആഗസ്റ്റ് 21-ന് വിമതര്‍ക്കെതിരെ സിറിയന്‍ സേന ഉപയോഗിച്ച രാസായുധാക്രമണത്തില്‍ കൊല്ലപ്പെട്ടത് അധികവും സാധാരണ പൗരന്മാരാണെന്നും, ആക്രമണത്തിന് ഇരയായവരുടെ രക്തപരിശോധനയില്‍ സാരിന്‍ അടക്കമുള്ള മാരകവാതകങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീക്കുന്നുണ്ടെന്ന് ബൂണ്‍ വ്യക്തമാക്കി.
Photo: Ban ki Moon announces in NY the use of Chemical weapons in Syria.
Head of the investigation team, Swedish Scientist Ake Sellstrom.
Reported : nellikal, UN News








All the contents on this site are copyrighted ©.