2013-09-18 19:36:52

മനുഷ്യന്‍റെ സമഗ്രത
ലക്ഷൃംവയ്ക്കേണ്ട വികസനം


18 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
മനുഷ്യാദ്ധ്വാനം ദൈവവിളിയാണെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ പ്രസ്താവിച്ചു. ‘വ്യവസായികളുടെ ദൈവവിളി’ എന്ന വത്തിക്കാന്‍ പ്രസിദ്ധീകരണത്തിന്‍റെ പോര്‍ച്ചുഗീസ് പതിപ്പിനു നല്കിയ മുഖപ്രസംഗത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

സ്വഭാവത്തില്‍ തന്നെ എല്ലാ മേഖലകളിലും വികസനത്തില്‍ തല്പരനായ മനുഷ്യന്‍ സ്വതന്ത്രവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ തെരഞ്ഞെടുപ്പുകളാണ് വ്യവസായ മേഖലയില്‍ നടത്തേണ്ടതെന്നും, അവ ധാര്‍മ്മികവും സാമൂഹ്യവുമായി നിയമങ്ങളില്‍ അധിഷ്ഠിതവുമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.
വികസനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനും മാനവകുലത്തിന്‍റെ സമഗ്ര വികസനവുമായിരിക്കണമെന്നും, സത്തയില്‍ കേന്ദ്രീകൃതമായ വികസനം ഉത്തരവാദിത്വപൂര്‍ണ്ണവും സ്വാതന്ത്ര്യത്തിന്‍റെ ആവിഷ്ക്കാരവും ആയിരിക്കുമെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.

സാങ്കേതിക പുരോഗതിയുടെയും വ്യവസായത്തിന്‍റെയും അത്ഭുതങ്ങള്‍കൊണ്ട് മനുഷ്യനെ സൃഷ്ടിയുടെ മകുടമായി പുനര്‍പ്രതിഷ്ഠിക്കാമെന്നു കരുതുന്നത് അതിസ്വാഭാവികവും ഉപഭോഗപരവുമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.

ന്യായമല്ലാത്ത സാമ്പത്തിക വികസനം വിനാശകരമായ ദുരന്തത്തിലേയ്ക്ക് മനുഷ്യനെ വലിച്ചിഴക്കുന്നതുപോലെ, വ്യാവസായ മേഖലയില്‍ മനുഷ്യന്‍റെ സമഗ്രവികസനം അവഗണിച്ചുകൊണ്ടുള്ള പുരോഗതി വഴിതെറ്റിക്കുന്നതായിരിക്കുമെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.