2013-09-18 18:34:33

ആണവോര്‍ജ്ജവും അതിന്‍റെ
നീതിനിഷ്ഠമായ ഉപയോഗവും


18 സെപ്റ്റംബര്‍ 2013, ജെനോവ
നീതിനിഷ്ഠമായ ലോകത്തിനായി തളരാതെ പരിശ്രമിക്കണമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടനയുടെ ജനോവ ആസ്ഥാനത്ത് സെപ്റ്റംബര്‍ 16-മുതല്‍ സമ്മേളിചിരിക്കുന്ന അന്തര്‍ദേശീയ ആണവോര്‍ജ്ജ എജന്‍സിയുടെ International Atomic Energy Agency AIEA
57-ാമത് സമ്മേളത്തിലാണ് ആര്‍ച്ചുബിഷപ്പ് മംബേര്‍ത്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രാഷ്ട്രങ്ങളും പൊതുപ്രസ്ഥാനങ്ങളും സന്മനസ്സുള്ള സകലരും ഒത്തുചേര്‍ന്ന് ലോകത്തിന്‍റെ സാമൂഹ്യനീതിക്കും ഐക്യദാര്‍ഢ്യത്തിനുംവേണ്ടി ഇടതടവില്ലാതെ പരിശ്രമിക്കണമെന്നും, ആണവോര്‍ജ്ജം മാനവകുലത്തിന്‍റെ നന്മയ്ക്കും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി മാത്രം ഉപയോഗപ്പെടുത്തണമെന്നും പ്രസ്താവിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കി.

ശാസ്ത്രീയ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും മാനവരാശിയുടെ നാശത്തിനല്ല നന്മയ്ക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെ സംസ്ക്കാരം വളര്‍ത്തണമെന്നും പ്രസ്താവിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കി.
ആണവോര്‍ജ്ജം വൈദ്യശാസ്ത്രമേഖലയില്‍ ക്യാന്‍സര്‍പോലുള്ള മാരക രോഗങ്ങളുടെയും, പകര്‍ച്ചവ്യാധികള്‍ പകര്‍ച്ചേതര വ്യാധികള്‍ എന്നിവയുടെയും, രോഗനിര്‍ണ്ണ ഗവേഷണം, ആണവൗഷധങ്ങള്‍ എന്നിവയുടെ മേഖലയിലും ക്രിയാത്മകമായി ഉപയോഗിക്കുന്നത് ആണോവോര്‍ജ്ജത്തിന്‍റെ ക്രിയാത്മകമായ സംഭാവനകളായി വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖലെ ഉന്മൂലനംചെയ്യുന്ന കീടങ്ങളെ ഇല്ലായ്മചെയ്യുവാനും, ഭക്ഷൃസുരക്ഷയും പോഷണവും ഉറപ്പുവരുത്തുന്നതിനും, മണ്ണിന്‍റെ ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിതനും പ്രകൃതി വിഭങ്ങള്‍ സംരക്ഷിക്കുന്നതിനും ജലസമ്പത്ത് പരിപാലിക്കുന്നതിനും ആണവോര്‍ജ്ജ സംഘടന ചെയ്യുന്ന സേവനങ്ങളെ പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ ആര്‍ച്ചുബിഷപ്പ് മംബേര്‍ത്തി ശ്ലാഘിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.