2013-09-17 17:12:37

ജൂബിലിയാഘോഷിക്കുന്ന കൊറിയന്‍ വൈദികര്‍ക്ക് മാര്‍പാപ്പയുടെ ആശംസകള്‍


17 സെപ്തംബര്‍ 2013, വത്തിക്കാന്‍
ജൂബിലിയാഘോഷിക്കുന്ന കൊറിയന്‍ വൈദികര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാശംസകള്‍. ദക്ഷിണ കൊറിയയിലെ അന്‍ദ്രേയ കിം കത്തീഡ്രല്‍ ദേവാലയമാണ് വൈദിക ശുശ്രൂഷയുടെ രജത – സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന 20 വൈദികരുട സംഗമത്തിനു വേദിയായത്. രക്ഷസാക്ഷിത്വം വരിച്ച പ്രഥമ കൊറിയന്‍ വൈദികനായ അന്‍ദ്രേയ കിം ദായേ ഗുനിന്‍റെ രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ ദക്ഷിണ കൊറിയയിലെ സെയോള്‍ രൂപതയാണ് ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ ആദരാര്‍ത്ഥം ഈ സംഗമം സംഘടിപ്പിച്ചത്. ജൂബിലി നിറവിലെത്തിയിരിക്കുന്ന വൈദികര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസകള്‍ അറിയിച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ സെയോള്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂ സൂ ജൂങിന് സന്ദേശമയച്ചുവെന്നും അതിരൂപത അറിയിച്ചു.








All the contents on this site are copyrighted ©.