2013-09-17 17:12:04

കര്‍ദിനാള്‍ സാന്ദ്രി കസാക്കിസ്ഥാനില്‍


17 സെപ്തംബര്‍ 2013, വത്തിക്കാന്‍
കസാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി. മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ സാന്ദ്രി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കസാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ചത്. വളരെ ചെറിയൊരു കത്തോലിക്കാ സമൂഹമാണ് കസാക്കിസ്ഥാനിലേത്, പക്ഷേ അവര്‍ തങ്ങളുടെ കഴിവിനൊത്ത് രാഷ്ട്ര ക്ഷേമത്തിനു സംഭാവന നല്‍കുന്നുവെന്ന് കര്‍ദിനാള്‍ പറഞ്ഞു. മതസ്വാതന്ത്ര്യം അംഗീകരിക്കുന്ന നിയമസംവിധാനമാണ് കസാക്കിസ്ഥാനിലുള്ളതെന്നും മുസ്ലീം – ക്രൈസ്തവ സമുദായങ്ങള്‍ പരസ്പര ആദരവിലും സഹകരണത്തിലുമാണ് ജീവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലസ്ഥാനമായ ആസ്താനയില്‍ ഗ്രീക്ക്- കത്തോലിക്കരുടെ ഒരു പുതിയ ദേവാലയ പ്രതിഷ്ഠ നടത്തിയ കര്‍ദിനാള്‍ കസാക്കിസ്ഥാനിലെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളോടും മുസ്ലീം നേതാക്കളോടും കൂടിക്കാഴ്ച്ച നടത്തി. സെപ്തംബര്‍ 13ാം തിയതി വെള്ളിയാഴ്ച ആരംഭിച്ച സന്ദര്‍ശനം 17ാം തിയതി ചൊവ്വാഴ്ച സമാപിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.