16 സെപ്തംബര്‍ 2013, വത്തിക്കാന്‍ പാലാ രൂപതാംഗമായ മോണ്‍.പോള്‍ പള്ളത്തിനെ വിശുദ്ധരുടെ
നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തില്‍ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
നാമകരണ നടപടികളുടെ രൂപതാതല അന്വേഷണറിപ്പോര്‍ട്ട് വിശദമായി പഠിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള
വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പില്‍ അവതരിപ്പിക്കുന്ന റിലേറ്റര്‍മാരില്‍ (Relator)
ഒരാളായാണ് മോണ്‍. പള്ളത്ത് നിയമിതനായിരിക്കുന്നത്. നിയമന ഉത്തരവ് സെപ്തംബര്‍ 16ന് വത്തിക്കാന്‍
പ്രസിദ്ധീകരിച്ചു. റോമന്‍ കൂരിയാ കോടതിയില്‍ (Tribunale della Rota Romana) വിവാഹ
ഉടമ്പടിയും വൈദികപട്ടവും അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച കാര്യാലയത്തിന്‍റെ
മേധാവിയായിരുന്നു മോണ്‍. പോള്‍ പള്ളത്ത്.