2013-09-12 20:45:30

ക്രിസ്തുരാജ മഹോത്സവത്തില്‍
വിശ്വാസവത്സര സമാപനസംഗമം


12 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
സെപ്റ്റംബര്‍, ഓക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ആരാധക്രമ പരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ആരാധക്രമകാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയുടെ പ്രസ്താവനയിലാണ് മൂന്നു മാസത്തെ പാപ്പായുടെ പരിപാടികള്‍ പരസ്യപ്പെടുത്തിയത്.

സെപ്റ്റംബര്‍
കര്‍ദ്ദിനാളന്മാരുടെ സംഘത്തിന്‍റെ സമ്മേളനം സെപ്റ്റംമ്പര്‍ 22-ാം തിയതിയും, ആഗോളതലത്തിലുള്ള വിശ്വാസപരിശീലകരുടെ സംഗമം 29-ാം തിയതിയും വത്തിക്കാനില്‍‍‍‍‍‍‍‍ അരങ്ങേറും.

ഒക്ടോബര്‍
ഒക്ടോബര്‍ 4-ാം തിയതി വിശുദ്ധ ഫ്രാന്‍സിസന്‍റെ തിരുനാള്‍ പാപ്പ ആസ്സിസിയില്‍ ചെലവഴിക്കും.
12-ാം തിയതി ശനിയാഴ്ച ഫാത്തിമാ നാഥയുടെ തിരുസ്വരുപം വത്തിക്കാനില്‍ പാപ്പാ സ്വീകരിക്കും.
13-ാം തിയതി ഫാത്തിമായിലെ ദര്‍ശനദിനം വിശ്വാസവര്‍ഷത്തിലെ മരിയന്‍ദിനമായും ആചരിക്കും.
ഒക്ടോബര്‍ 27-ാം തിയതി ഞായറാഴ്ച വിശ്വാസവത്സരത്തിലെ കുടുംബദിനാഘോഷങ്ങള്‍ വത്തിക്കാനില്‍ നടത്തപ്പെടും.

നവംബര്‍
നവംബര്‍ 1 വെള്ളിയാഴ്ച സകലവിശുദ്ധരുടെ ദിനത്തില്‍ പാപ്പാ റോമിലെ വിഖ്യാതമായ വെറാനാ സെമിത്തേരിയില്‍ ദിവ്യബലിയര്‍പ്പിക്കും. 2-ാം തിയതി പരേതാത്മാക്കളുടെ ദിനത്തില്‍ വത്തിക്കാനിലെ പാപ്പാമാരുടെ സ്മൃതിമണ്ഡപത്തില്‍ അനുസ്മരണപ്രാര്‍ത്ഥന നടത്തും.
4-ാം തിയതി തിങ്കളാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലെ പ്രധാന അള്‍ത്താരയില്‍ സഭയിലെ പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി പാപ്പാ ദിവ്യബലിയര്‍പ്പിക്കും.
നവംമ്പര്‍ 24-ാം തിയതി ഞായറാഴ്ച ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ വിശ്വസവത്സരത്തിന് സമാപനംകുറിച്ചുകൊണ്ട് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സമൂഹബലിയര്‍പ്പിക്കപ്പെടും.
Reported : nellikal, sedoc








All the contents on this site are copyrighted ©.