2013-09-11 18:54:33

മടുപ്പില്ലാതെ മനുഷ്യരെ
പരിചരിക്കുന്നതാണ് സേവനം


11 സെപ്റ്റംമ്പര്‍ 2013, റോം
സെപ്റ്റംബര്‍ 10-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം റോമിലുള്ള അഭയാര്‍ത്ഥി ശുശ്രൂഷാകേന്ദ്രം Jesuits Refugee Service സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പാപ്പാ ഫ്രാന്‍സിസ്. അഭയാര്‍ത്ഥികളായവരുടെ അനുഭവങ്ങളും വേദനയുടെ നീണ്ടയാത്രയെക്കുറിച്ചും ശ്രവിച്ച പാപ്പാ അവര്‍ക്ക് സന്ദേശം നല്കി. ദൈവസ്നേഹത്തിന്‍റെ അറിവും അനുഭവവും പകര്‍ന്നു തരാന്‍ പാവങ്ങള്‍ക്കാവുമെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

തന്‍റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിയ ക്രിസ്തുവിനെപോലെ, അഭയം തേടിയെത്തുന്ന പാവങ്ങളെ മടുപ്പോ ഭീതിയോ ഇല്ലാതെയും, സ്നേഹത്തോടെ പരിചരിക്കുന്നതാണ് സേവനമെന്ന് പാപ്പാ പ്രസ്താവിച്ചു. സഹായം അര്‍ഹിക്കുന്നവരുടെ പക്കലെത്തി, അവരുമായി വളര്‍ത്തുന്ന മാനുഷിക ബന്ധത്തിലും അടുപ്പത്തിലും ഐക്യദാര്‍ഢ്യത്തിലും മാത്രമേ സേവനംചെയ്യാനാവൂ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. പാവങ്ങള്‍ അര്‍ഹിക്കുന്ന നീതിയും പ്രത്യാശയും നന്മയും തിരിച്ചറിഞ്ഞ് അവരെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കുന്നതാണ് സേവനമെന്ന് പാപ്പാ നിര്‍വ്വചിച്ചു.

പാവങ്ങളുടെ ലാളിത്യവും ഇല്ലായ്മയും ലോകത്തിന്‍റെ സ്വാര്‍ത്ഥതയും സമ്പന്നതയും ആര്‍ഭാടവും വെളിപ്പെടുത്തുകയും അതുവഴി ദൈവസ്നേഹത്തിന്‍റെ സൂക്ഷ്മതലങ്ങള്‍ പാവങ്ങള്‍ സംവേദനംചെയ്യുന്നുവെന്നും പാപ്പാ വിവരിച്ചു. എളിയവരുടെയും ദുര്‍ബലരുടെയരും പക്ഷം ചേരുകയാണ് ക്രിസ്തീയതയെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, ഒഴിഞ്ഞു കിടക്കുന്ന സന്ന്യാസ ഭവനങ്ങള്‍ ഹോട്ടലുകളും ലോഡ്ജുകളുമാക്കി മാറ്റുന്ന സമൂഹങ്ങളുടെ രീതിയെ പ്രഭാഷണത്തില്‍ വിമിര്‍ശിച്ചു.
പാവങ്ങളില്‍നിന്നും അകന്നു നില്ക്കാനും, സുഖസൗകര്യങ്ങളിലും ആര്‍ഭാടങ്ങളിലും ജീവിക്കാന്‍ സൗകര്യമൊരുക്കുന്ന, മുളയിലേ നുള്ളിക്കളയേണ്ട ‘ഒരാത്മീയ ലൗകായത്വം’ spiritual worldliness സഭയില്‍ വളര്‍ന്നുവരുന്നുണ്ടെന്നും പാപ്പാ നിരീക്ഷിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.