2013-09-11 20:34:23

പരിമിതമായ അറിവും
അപരിമിതമായ സത്യവും


11 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
മനുഷ്യാവതാരംചെയ്ത ക്രിസ്തു സത്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ഇറ്റലിയിലെ ദിനപത്രം la Republica-യുടെ പത്രാധിപരും ഉടമയുമായ യൂജീന്‍ സ്കല്‍ഫാരി പ്രസിദ്ധീകരിച്ച വിശ്വാസ സംബന്ധിയായ പത്രാധിപക്കുറിപ്പിനോട് പ്രതികരിച്ചുകൊണ്ട് എഴുതിയ ലേഖനത്തിലാണ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്തുവാകുന്ന സത്യം വ്യക്തി ജീവിതത്തില്‍ ആനുപാതികവും പരിമിതവുമായ വിധത്തിലാണ് അനുഭവവേദ്യമാണെങ്കിലും ദൈവപിതാവിന്‍റെ അപരിമിതമായ സത്യമാണ് ക്രിസ്തുവെന്ന് പാപ്പാ ലേഖനത്തില്‍ സമര്‍ത്ഥിച്ചു. ക്രിസ്തുവിന്‍റെ ജീവിതത്തില്‍ വെളിപ്പെടുത്തപ്പെട്ട മാനുഷികതയുടെ പച്ചായായ സാഹചര്യങ്ങളും പ്രവര്‍ത്തനങ്ങളും, ബന്ധങ്ങളും അനുഭവങ്ങളും അവസാനം കുരിശുമരണവും ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മൂര്‍ത്തരൂപമായി ചരിത്രത്തില്‍ വിശ്വാസികളുടെ ജീവിതത്തെ ഉത്തേജിപ്പിക്കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc









All the contents on this site are copyrighted ©.