Home Archivio
2013-09-10 17:17:40
വയോധികര്‍ കുടുംബസംഗമത്തിലെ നായകര്‍
09 സെപ്തംബര്‍ 2013, വത്തിക്കാന്‍
വിശ്വാസ വര്‍ഷാചരണത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ വയോധികര്‍ നായകരായിരിക്കുമെന്ന് കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി മോണ്‍.കാര്‍ലോസ് സൈമണ്‍ വാസ്ക്വെസ്. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 26, 27 തിയതികളിലാണ് വത്തിക്കാനില്‍ കുടുംബസംഗമം നടക്കുന്നത്. 27ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന സാഘോഷ സമൂഹദിവ്യ ബലിയോടെ സംഗമം സമാപിക്കും. അപ്പൂപ്പന്‍മാര്‍ക്കും അമ്മൂമ്മമാര്‍ക്കും സംഗമത്തില്‍ നായകസ്ഥാനം നല്‍കുമെന്ന് കൗണ്‍സില്‍ സെക്രട്ടറി മോണ്‍.വാസ്ക്വെസ് ഒരു വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ
All the contents on this site are copyrighted ©.