2013-09-09 17:10:59

പ്രത്യാശ പരിശുദ്ധാത്മാവിന്‍റെ ദാനം: മാര്‍പാപ്പ


09 സെപ്തംബര്‍ 2013, വത്തിക്കാന്‍
പ്രത്യാശയെന്ന പുണ്യം ക്രൈസ്തവരെ സംബന്ധിച്ച് വെറും ശുഭാപ്തി വിശ്വാസമല്ല, പരിശുദ്ധാത്മാവിന്‍റെ ദാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്തംബര്‍ 9ന് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ദൈവിക പുണ്യങ്ങളായ വിശ്വാസത്തേയും സ്നേഹത്തെയും അപേക്ഷിച്ച് പ്രത്യാശയെക്കുറിച്ചുള്ള നമ്മുടെ അവബോധം പരിമിതമാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കുകയെന്ന മാനുഷിക ഗുണത്തേക്കാള്‍ ഉന്നതമായ ഒന്നാണ് പ്രത്യാശ. കേവലമൊരു മാനുഷിക മനോഭാവമല്ലത്. ക്രിസ്തുതന്നെയാണ് ക്രിസ്ത്യാനിയുടെ പ്രത്യാശ. നമ്മെ പാപത്തില്‍ നിന്ന് മോചിച്ച് നമ്മുടെ ജീവിതം നവീകരിക്കുന്ന ക്രിസ്തുവിന്‍റെ കരുത്തിലാണ് ക്രിസ്ത്യാനി പ്രത്യാശയര്‍പ്പിക്കുന്നതെന്ന് മാര്‍പാപ്പ വിശദീകരിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.