2013-09-05 20:14:13

സമ്പൂര്‍ണ്ണ സമര്‍പ്പണം
വിളിയുടെ പ്രതിബദ്ധതയെന്ന്



5 സെപ്റ്റംമ്പര്‍ 2013, വത്തിക്കാന്‍
ഔദാര്യത്തോടെ നല്‍കാനുള്ള സന്നദ്ധത വിളിയുടെ അവിഭാജ്യ ഘടകമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. സെപ്റ്റംമ്പര്‍ 5-ാം തിയതി രാവിലെ പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ജീവിത സാഹചര്യങ്ങളുടെ കോളിളക്കത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചുകൊണ്ടാണ് ക്രിസ്തു വ്യക്തികളെ വിളിക്കുന്നതെന്ന് സുവിശേഷത്തെ ആധാരമാക്കി പാപ്പാ സമര്‍ത്ഥിച്ചു.

ക്രിസ്തുവിന്‍റെ വാക്കു കേട്ടപ്പോള്‍ ഗലീലിയാ തടാകത്തില്‍ പത്രോസും കൂട്ടുകാരും കണ്ട അത്ഭുതകരമായ മീന്‍പിടുത്തുവും, തുടര്‍ന്ന്, തന്നെ അനുഗമിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന വാഗ്ദാനവും ഇന്നും വ്യക്തികളെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ദൈവവിളിയുടെയും ജീവിതദൗത്യ പ്രാപ്തിയുടെയും അടയാളമാണ് അന്ന് ഗലീലിയായില്‍ കണ്ടതെന്നും വചനസമീക്ഷയില്‍ പാപ്പാ വ്യാഖ്യാനിച്ചു.

ദൈവം എല്ലാവരെയും വിളിക്കുന്നുണ്ട്, ജീവിത ദൗത്യങ്ങള്‍ നല്കുന്നുണ്ട്. അപ്പസ്തോലന്മാരോട് പറഞ്ഞതുപോലെ, അവിടുന്നു വിളിച്ചിട്ട് സ്പഷ്ടമായ ജീവിതദൗത്യമാണ് നല്കുന്നത്. നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം എന്ന്. നമ്മുടെയും ജീവിതത്തിലേയ്ക്കു കടന്നവരുന്ന ക്രിസ്തു ചെറിയ പരഭ്രമങ്ങളുടെയും അതിശയങ്ങളുടെയും ജീവിതചുറ്റുപാടുകള്‍ നമ്മെ വിളിച്ച് ദൗത്യങ്ങള്‍ നല്കുന്നുണ്ട്. അവിടുത്തെ വാഗ്ദാനങ്ങളോട് വിശ്വസ്തരായിരിക്കാന്‍ പരിശ്രമിക്കാം. ജിവിതത്തിലെ കടമകളോടും കടപ്പാടുകളോടും അനാസ്ഥകാണിക്കാതിരിക്കാം.

നാം ക്രിസ്തുവിനെ അനുഗമിക്കുന്നെങ്കില്‍ ദൗത്യനിര്‍വ്വഹണത്തോടെയാവണം, വൃഥാവിലായിരിക്കരുത്.
എല്ലാം ഉപേക്ഷിച്ച് നിങ്ങള്‍ എന്നെ പിന്‍ചെല്ലുക, എന്ന് അവിടുന്നു പറയുന്നതിന്‍റെ പൊരുള്‍ ദൗത്യനിര്‍വ്വഹണവും അത് ആവശ്യപ്പെടുന്ന ജീവിതസമര്‍പ്പണവുമാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.