2013-09-05 18:08:25

വാഴ്ത്തപ്പെട്ട
മരിയ ബൊളോഞ്ഞേസി


5 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
ഇറ്റലിക്കാരി മരിയ ബൊളോഞ്ഞേസി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു. വടക്കു കിഴക്കെ ഇറ്റലിയിലെ പുരാതന പട്ടണമായ റൊവീഗോയിലെ പാവപ്പെട്ട കന്യകയാണ് സെപ്റ്റംമ്പര്‍ 7-ാം തിയതി ശനിയാഴ്ച സ്ഥലത്തെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെമദ്ധ്യേ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.

ഫ്രാന്‍സിസ് മെയ് 2-ാം തിയതി പാപ്പാ പുറപ്പെടുവിച്ച ഡിക്രയുടെ അടിസ്ഥാനത്തിലാണ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ അഞ്ചെലോ അമാത്തോ റൊവീഗോയുടെ ആത്മീയപുത്രിയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്. എളിയവരെ ദൈവം ഉയര്‍ത്തുന്നു, എന്നതിനു തെളിവാണ് വാഴ്ത്തപ്പെട്ട മറിയം ബൊളോഞ്ഞേസിയുടെ ജീവിതമെന്ന്, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദാനാള്‍ അമാത്തോ പ്രസ്താവിച്ചു. റൊവീഗോ ഗ്രാമത്തില്‍ ഒരവിഹിത ബന്ധത്തില്‍ പിറന്നവളായിരുന്നു മരിയ ബൊളോഞ്ഞേസി. മാനസികവും ശാരീരികവുമായ സഹനങ്ങളുടെ തീച്ചൂളയില്‍ ശുദ്ധിചെയ്യപ്പെട്ടവളാണ് വിശുദ്ധിയുടെ കനകപ്രഭ തെളിയിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

1924-ലാണ് ജനനം. അവിഹിതമായി ജനച്ചതിനാല്‍ ചെറുപ്പത്തിലെ അനാഥയായി. ഗ്രാമവാസികള്‍ മരിയയെന്നു പേരിട്ടു. ജോസഫ് ബോളോഞ്ഞേസി എന്നൊരാള്‍ അവളുടെ അമ്മയെ വിവാഹം കഴിച്ചു. അങ്ങനെയാണ് മരിയ ബോളോഞ്ഞേസിയായത്. പാവപ്പെട്ട അന്തരീക്ഷത്തില്‍ വളര്‍ന്നതെങ്കിലും മരിയ ചെറുപ്പത്തിലെ തന്നെ നന്മയും ഭക്തിയും പ്രകടമാക്കി. പഠിക്കാന്‍ ആഗ്രവും കഴിവുമുണ്ടായിരുന്നെങ്കിലും അവസരം കിട്ടിയില്ല. ജീവിത ചുറ്റുപാടുകള്‍ അവളെ കരിമ്പിന്‍ തോട്ടത്തിലെ കൃഷിപ്പണിക്കാണ് വിധിച്ചത്. കൃഷിയിലും കായിക ജോലിയിലും സമര്‍ത്ഥയായിരുന്നു. 26-ാം വയസ്സുവരെ കരിമ്പിന്‍ തോട്ടത്തില്‍ ജോലിചെയ്തവള്‍ തയ്യല്‍, കല്പണി, ചെരുപ്പുതുന്നല്‍, പാചകം എന്നിവയിലും സമര്‍ത്ഥയായിരുന്നു. സ്വയം തുന്നിയുണ്ടാക്കിയ ലളിതമായ കുപ്പായമാണ് മരിയ എന്നും ധരിച്ചിരുന്നത്.

1941- 1942 വരെ, രണ്ടു വര്‍ഷക്കാലത്തോളം കാലഘട്ടത്തിന് മനസ്സിലാക്കുവാനോ വിവരിക്കുവാനോ സാധിക്കാതിരുന്ന ‘പൈശാചിക ബാധയാല്‍’ മരിയ ഏറെ സഹിക്കേണ്ടിവന്നു. ക്രിസ്തുവില്‍നിന്നും അവള്‍ക്കു ലഭിച്ച പ്രത്യേക ദര്‍ശനത്തിലാണ് മരിയ പൂര്‍ണ്ണസൗഖ്യം പ്രാപിച്ചതെന്ന് ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നു. മരിയ അതോടെ ക്രിസ്തുവിന്‍റെ പഞ്ചക്ഷത ധാരിണിയായെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത് അവളുടെ ജീവിതത്തിന്‍റെ അന്ത്യഘട്ടത്തിലാണ്. ജീവിത പരിസരങ്ങളില്‍ എന്നും ഏകാകിനിയായിരുന്നവള്‍ വിശ്വാസം, സത്യസന്ധത ആത്മാര്‍ത്ഥ, ക്ഷമ, സഹനം എന്നിവയാല്‍ മെല്ലെ ആത്മീയ വിശുദ്ധി പ്രാപിക്കുന്നുണ്ടായിരുന്നു. രോഗികളെ പരിചരിക്കാനും, രാത്രികാലങ്ങളില്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സഹായിയായി നല്ക്കുവാനും അവള്‍ സന്നദ്ധയായിരുന്നു. അനാഥത്വത്തന്‍റെ കൈപ്പ് നുകര്‍ന്നവള്‍ പരിത്യക്തരായവര്‍ക്ക് എന്നും ആലംബമായി ജീവിച്ചു. മറ്റുള്ളവര്‍ക്ക് തന്‍റെ അദ്ധ്വാനംകൊണ്ടും സ്നേഹംകൊണ്ടും നല്കിയ ചെറിയ സല്‍പ്രവര്‍ത്തികള്‍ ആത്മീയ തലത്തിലേയ്ക്ക് പകര്‍ത്തിയെടുക്കാനുള്ള ബുദ്ധികൂര്‍മ്മത മരിയയ്ക്കുണ്ടായിരുന്നു. സാധാനം അജ്ഞതിയിലും ദുഃഖത്തിലും, പാപത്തിലും നിരാശയിലും ജീവിക്കുന്നവര്‍ക്ക് മരിയ തുണയായി മാറി. ജീവിതത്തിന്‍റെ ചെറിയ സാഹചര്യങ്ങളിലൂടെ ആ എളിയവളെ ദൈവം വിശുദ്ധിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.

1978-ല്‍ അന്നത്തെ വൈദ്യശാസ്ത്രത്തിന് കണ്ടുപിടാക്കാനാവാത്ത രോഗം അവളെ ഗ്രസിച്ചു. മരിയ ശാരീരികമായി ഏറെ ശുഷ്ക്കിച്ചു. ഇനിയും എനിക്ക് മൂന്നു ദിവസങ്ങള്‍കൂടിയുള്ളെന്ന് മരിയ ചുറ്റുമുള്ളവരോടു പറഞ്ഞു.
1980 ജനുവരം 30-ാം തിയതി നിലയ്ക്കാത്ത യാതനകളുടെയും ഒപ്പം ആത്മീയതയുടെയും പരിത്യാഗത്തിന്‍റെയും ആ ജീവിതം ഈ ലോകത്തുനിന്നും കടന്നുപോയി. Reported : nellikal, sedoc








All the contents on this site are copyrighted ©.