2013-09-05 17:16:43

മതത്തിന്‍റെ മതിലുകള്‍ക്കപ്പുറം
പാപ്പായുടെ പ്രാര്‍ത്ഥനാഹ്വാനം


5 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
സിറിയയുടെ സമാധാനത്തിനുയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാഹ്വാനം വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണെന്ന്, ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനപ്രകാരം സെപ്റ്റംബര്‍ 7-ന് ആചരിക്കപ്പെടുന്ന സിറിയയുടെ സമാധാനത്തിനായുള്ള ഉപവാസ പ്രാര്‍ത്ഥനാദിവും ജാഗരപ്രാര്‍ത്ഥനയും വിവിധ ക്രൈസ്തവ സഭകളെയും ഇതര മതസ്ഥരെയും ഉള്‍ക്കൊള്ളുന്നതാണെന്ന് കര്‍ദ്ദിനാള്‍ കോഹ് വ്യക്തമാക്കി.
സന്മനസ്സുള്ള എല്ലാ മതസ്ഥരും എവിടെയും എപ്പോഴും ആഗ്രഹിക്കുന്നതാണ് സമാധാനമെന്നും കര്‍ദ്ദിനാള്‍ കോഹ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അക്രമവും വിദ്വേഷവും അകറ്റാന്‍ യുദ്ധത്തിനാവില്ലെന്നും, സംവാദിത്തിലൂടെയും അനുരജ്ഞനത്തിലൂടെയുമുള്ള സമാധാനത്തിന്‍റെ വഴികള്‍ ഇന്നും നാം തുറക്കേണ്ടതെന്നും, ആകയാല്‍ എല്ലാ സഭകളും മതങ്ങളും പാപ്പായുടെ സമാധാനാഹ്വാനത്തില്‍ പങ്കുചേരണമെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനിയില്‍ ആഹ്വാനംചെയ്തു.
Reported : nellikal, sedoc








All the contents on this site are copyrighted ©.