2013-09-05 19:02:47

ഖനന മേഖലയിലെ
മാനുഷിക പ്രതിസന്ധികള്‍


5 സെപ്റ്റംമ്പര്‍ 2013, വത്തിക്കാന്‍
ഖനന വ്യവസായ മേഖലയിലെ ആനുകാലിക പ്രശ്നങ്ങള്‍ വത്തിക്കാന്‍ വിലയിരുത്തും. നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംമ്പര്‍ 7-ാം തിയതി റോമില്‍ നടത്തപ്പെടുന്ന ഏകദിന സമ്മേളനത്തിലൂടെയാണ് ഏറെ പ്രതിസന്ധികളുള്ള ആഗോള ഖനന മേഖലയെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും വത്തിക്കാന്‍ മുന്‍കൈ എടുക്കുന്നതെന്ന്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടെര്‍ക്സണ്‍ പ്രസ്താവിച്ചു. ലോകത്തെ പ്രമുഖ ഖനന വ്യവസായികളും കമ്പനികളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ഈ മേഖലയില്‍ ഇന്നും നിലനില്ക്കുന്ന ഏറെ മാനുഷികവും വ്യവസായികവുമായ പ്രതിസന്ധികള്‍ റോമിലെ ഏകദിന സമ്മേളനം ചര്‍ച്ചചെയ്ത് ആഗോളതലത്തില്‍ സ്വീകാര്യമായ നീതിനിഷ്ഠവും ന്യായപൂര്‍ണ്ണവുമായ പ്രതിവിധികള്‍ കണ്ടെത്താന്‍ പരിശ്രമിക്കുമെന്നും കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.