2013-09-05 19:30:12

കൈമുതലാക്കേണ്ട
മൗലികമായ ക്രിസ്ത്വാനുകരണം


5 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
മൗലികമായ ക്രിസ്ത്വാനുകരണവും പ്രാര്‍ത്ഥനയും പ്രേഷിതജീവിതവും കര്‍മ്മലീത്തര്‍ കൈമുതലാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. കര്‍മ്മലനാഥയുടെ നാമത്തിലുള്ള കര്‍മ്മലീത്താ സന്ന്യാസ സഹോദരങ്ങളുടെ റോമില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്, General Chapter-ന് (Order of the Brothers of Blessed Virgin Mary of Mount Carmel) സെപ്റ്റംബര്‍ 5-ാം തിയതി വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ജീവിത പൂര്‍ണ്ണതയുടെ മലകയറാനും, ദൈവവിളിയുടെ സമ്പൂര്‍ണ്ണത പ്രാപിക്കാനും ക്രിസ്ത്വാനുകരണത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും പ്രേഷിതജീവിതത്തിന്‍റെയും സുപ്രധാനമായ ഘടകങ്ങള്‍
വ്യക്തി ജീവിതത്തില്‍ ഉണ്ടായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിനെ അനുകരിക്കാനും ശുശ്രൂഷിക്കാനും നിര്‍മ്മലവും അവിഭക്തവുമായ ഹൃദയമുണ്ടെങ്കില്‍, ഏകാന്തതയില്‍ അവിടുത്തെ അനുഭവിക്കാന്‍ സാധിക്കുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അങ്ങനെ ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെ മാത്രമേ അവിടുത്തെ സ്നേഹത്തിന്‍റെ ചൈതന്യം പ്രേഷിത മേഖലയില്‍ ജനമദ്ധ്യേ ജീവിക്കുവാനും പങ്കുവയ്ക്കുവാനും സന്ന്യസ്തര്‍ക്ക് സാധിക്കുകയുള്ളൂ എന്ന് തന്‍റെ സന്ദേശത്തിലൂടെ കര്‍മ്മലീത്തരുടെ സമ്മേളനത്തെ പാപ്പാ ആഹ്വാനംചെയ്തു.
Reported : nellikal, sedoc








All the contents on this site are copyrighted ©.