2013-09-05 19:42:01

കാതോലിക്കാ ബാവ
മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍
വത്തിക്കാനില്‍


5 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍, മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് വിഭാഗവുമായി നടന്ന അനുരജ്ഞനക്രമത്തിന്‍റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടാണ് കാതോലിക്കാ ബാവയെ പാപ്പാ സെപ്റ്റംബര്‍ 5-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധനചെയ്തത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തുറന്നിട്ട ക്രൈസ്തവൈക്യത്തിന്‍റെ ചുവിടുപിടിച്ചുകൊണ്ടാണ് 1990-ലെ പെന്തക്കൂസ്താനാളില്‍ ഓര്‍ത്തഡോക്സ് സഭയുമായി സഭ അനുരഞ്ജനത്തിലെത്തിയ ചരിത്രസംഭവം സ്വാഗത പ്രഭാഷണത്തില്‍ പാപ്പാ അനുസ്മരിച്ചു. പരിശുദ്ധ കുര്‍ബ്ബാനയുടെ കൂട്ടായ്മയില്ലെങ്കിലും, അപ്പോസ്തോലക പാരമ്പര്യവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ ഐക്യവും ഇരുസഭകളെയും ഇപ്പോഴും ഒന്നിപ്പിക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.

ആരാധനസ്ഥലങ്ങളും, സിമിത്തേരികളും പൊതുവായി ഉപോയോഗിക്കാനുള്ള ആനുകൂല്യവും, അജപാലന സാഹചര്യങ്ങളില്‍ ആത്മീയമായും ആരാധനക്രമപരവുമായും സഹായത്തിനും സഭ അനുമതി നല്‍കിയത് ക്രൈസ്തവ കൂട്ടായ്മയുടെയും അനുരജ്ഞനത്തിന്‍റെയും ഭാഗമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ദിവ്യവരുന്നു മേശയില്‍ സഭകള്‍ ഒന്നിക്കുന്ന നാളുകള്‍ ആസന്നമാകട്ടെയെന്നുമുള്ള ആശംസയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.